Keralam

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 […]

Keralam

അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം ഉന്നയിച്ചാണ് […]

Keralam

‘സെക്രട്ടറിക്കെതിരെ ആക്ഷേപം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാദാക്ഷിണ്യത്തിൽ’; ആദ്യ പരാമർശം തിരുത്തി ബിനോയ് വിശ്വം

സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് […]

Keralam

ലോക യുവജന നൈപുണ്യ ദിനത്തില്‍ നിര്‍മ്മിത ബുദ്ധിയില്‍ അര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവുമായി അസാപ് കേരള

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50000ത്തോളം കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയുമായി അസാപ് കേരള. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വര്‍ഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് […]

India

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും, കെ വി തോമസ്

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ്. ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് […]

Keralam

കർക്കിടക മാസ പൂജ; ശബരിമല നട നാളെ തുറക്കും, എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പൂജ

പത്തനംതിട്ട: കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. കർക്കിടക മാസം ഒന്നാം തീയതി രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക […]

Keralam

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കല്‍; കാന്തപുരത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷാവിധി നീട്ടിവെച്ചത് ആശ്വാസജനകവും പ്രതീക്ഷാ നിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഇടപെടല്‍ നടത്തിയ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് […]

District News

‘നിമിഷ പ്രിയയ്ക്കായി കൂട്ടായ പരിശ്രമം; തിരിച്ചു വരുമെന്നാണ് വിശ്വാസം’, ചാണ്ടി ഉമ്മൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കൂട്ടായ പരിശ്രമം ആണ് വിജയം കാണുന്നത്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നിമിഷ പ്രിയയുടെ വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ […]

Keralam

‘മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്’, നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരിച്ച് കാന്തപുരം

കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ബ്ലഡ് മണി സമാഹരിക്കാനുള്ള ചുമതല ചാണ്ടി […]

Keralam

‘കാന്തപുരത്തിന്റെ ഇടപെടല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ വഴിത്തിരിവുണ്ടാക്കി’; ജോണ്‍ ബ്രിട്ടാസ്

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രദമായ ഒരു സാഹചര്യം സംജാതമാക്കി എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ ഫലപ്രദമായ ഒരു സാഹചര്യം സംജാതമാക്കി എന്നാണ് ലഭിക്കുന്ന വിവരമെന്നും […]