Keralam

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു; മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍

പാലക്കാട് അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  അസം സ്വദേശിയായ നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് […]

Keralam

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വേടന്റെ ഭാഗത്ത് ചില തെറ്റുകളുണ്ടായി അത് അംഗീകരിക്കുന്നില്ല. അതിനേക്കൾ വലിയ തെറ്റു ചെയ്തവർക്കെതിരെ ഇത്തരം നടപടികൾ കണ്ടിട്ടില്ല. തെറ്റുകാരോട് ആനുപാതികമായ നടപടി വേണം. ലഹരിക്കെതിരെ ശക്തമായ നടപടി വേണം.കളമശേരി പോളിടെക്നിക്കിലെ സംഭവത്തിൽ മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷം […]

Keralam

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിൽ

പത്തനംതിട്ടയിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. […]

Keralam

ശ്രീ​ഗോകുലം ചിറ്റ്സ് ഡയറക്ടർ (ഓപ്പറേഷൻസ്) ലീലാമ്മ തോമസ് അന്തരിച്ചു

ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ – ഓപ്പറേഷൻസ്, ലീലാമ്മ തോമസ് അന്തരിച്ചു. 63 വയസായിരുന്നു. സംസ്കാരം നാളെ ചെങ്ങന്നൂർ, തിട്ടമേൽ മാർത്തോമാ പള്ളിയിൽ. 18-ാം വയസിൽ ശ്രീ ഗോകുലം ചിറ്റ്സിൽ ചേർന്ന ലീലാമ്മ ഡയറക്ടർ സ്ഥാനം വരെ എത്തുകയായിരുന്നു. വിയോ​ഗത്തിൽ ഗോകുലം ഗോപാലൻ അനുശോചിച്ചു.

Keralam

മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിച്ചെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ്‌ എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു […]

Keralam

‘ലോകത്തിന്റെ പ്രസിഡന്റിനേപ്പോലെ ട്രംപ് പെരുമാറുന്നു, സാഹചര്യങ്ങൾ നിരീക്ഷിച്ച് പാർട്ടി നിലപാടെടുക്കും’; എം.എ. ബേബി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണ്. ഇതിനെതിരെ സിപിഐഎം പാർട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിെടയാണ് ട്രംപിനെ കുറിച്ച് എം.എ ബേബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നുംഎം.എ […]

Keralam

‘പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല, ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല’: രമേശ് ചെന്നിത്തല

പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിയ്ക്കാൻ ശ്രമിച്ചത് സിപിഐഎം. കേരളത്തിൻ്റെ ജനങ്ങളുടെ ആവശ്യം ആയിരുന്നു വിഴിഞ്ഞം അത് നടപ്പാക്കിയത് ഉമ്മൻ ചാണ്ടി. അത് സ്മരിക്കാൻ പോലും മുഖ്യമന്ത്രി കാട്ടാതിരുന്നത് തെറ്റായി […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിലെ ഷോർട്ട് സർക്യൂട്ട്; സമഗ്രാന്വേഷണം വേണം, വി ഡി സതീശൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിലെ ഷോർട്ട് സർക്യൂട്ട്; മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ഇടപെടൽ ഉണ്ടാകും, മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ഷോർട്ട് സർക്യൂട്ട് അപകടത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അസ്വാഭാവിക മരണത്തിനും തീപിടുത്തത്തിനും കേസ് ഫയൽ ചെയ്തു.ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങൾ വിദ​ഗ്ധ സംഘം അന്വേഷിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദ​ഗ്ധരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. 2026 ഒക്ടോബർ വരെ വാറന്റി […]

Keralam

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനംമേധാവിയുടെ റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികളെന്നാണ് വനംമന്ത്രിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്. പോലീസ് കൈമാറിയ കേസ് ആയതിനാൽ ആണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നാണ് വനംമേധാവിയുടെ […]