Keralam

‘അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉൾപ്പെടുത്തണം’; DGCA ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ

ഡജിസിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ. ഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്. പൈലറ്റുമാരുടെ വീഴ്ച […]

Keralam

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ […]

Keralam

‘കേരള സർവകലാശാലയെ നശിപ്പിക്കാൻ ശ്രമം; ചാൻസലറെ കാര്യങ്ങൾ ധരിപ്പിച്ചു’; വിസി ഡോ. മോഹനൻ കുന്നുമ്മൽ‌

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ‌. കേരള സർവകലാശാലയെ ചില ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വിസി പറഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള കാണുകയായിരുന്നു വിസി. സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് വിസി ആരോപിച്ചു. വൈസ് ചാൻസലർ അല്ല ഇതിന് കാരണമെന്ന് […]

Keralam

‘ചാനൽ ക്യാമറകൾക്ക് മുന്നിലാണ് പി ജെ കുര്യൻ വിമർശനം ഉന്നയിച്ചത്, സദുദ്ദേശ്യപരമെന്ന് കരുതാൻ മനസില്ല’: രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ പി ജെ കുര്യനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ചാനൽ ക്യാമറകൾക്ക് മുന്നിലാണ് പി ജെ കുര്യൻ വിമർശനം ഉന്നയിച്ചത്. സദുദ്ദേശ്യപരമെന്ന് കരുതാൻ മനസില്ല. യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ വാട്ടസ്ആപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്‌ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും […]

Keralam

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം; വിജിലന്‍സ് ഡയറക്ടറുടെ കത്ത് പുറത്ത്

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. വിജലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത്. ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.  വിജിലന്‍സിലെ അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്തതിരുന്ന T സെക്ഷനെ മുന്‍പ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ […]

Keralam

ഇരട്ട ന്യൂനമര്‍ദ്ദം; ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ തീവ്രമഴ, ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: ഇരട്ട ന്യുനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമായി. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ( തിങ്കളാഴ്ച) […]

Keralam

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് […]

Keralam

കേരള സർവകലാശാലയിൽ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നിൽക്കുന്നത് വിദ്യാർഥികളുടെ 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

വൈസ് ചാൻസലർ -രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നിൽക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. നിരവധി അക്കാഡമിക് കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകൾ, അധിക പ്ലാൻ ഫണ്ട്‌ അനുവദിക്കാനുള്ള അപേക്ഷകളടക്കം കെട്ടിക്കിടക്കുന്നു. അഫിലിയേറ്റഡ് കൊളജുകളിലെ വിവിധ കോഴ്സുകൾക്കുള്ള അംഗീകാരം. അധ്യാപകരുടെ കരിയർ […]

Keralam

പാദപൂജ വിവാദം; നൂറനാട് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഡിവൈഎഫ്ഐ

പാദപൂജ വിവാദത്തിൽ ആലപ്പുഴ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി. അനൂപിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഹിന്ദുത്വ അജണ്ടകൾ അടിച്ചേല്പിക്കാൻ ശ്രമിച്ചു. പഞ്ചായത്ത്‌ അംഗത്തിന്റെ നടപടി ഭരണഘടന മൂല്യങ്ങളെ […]

Keralam

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും […]