Keralam

ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി തഴയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ് രാധാകൃഷ്ണന്‍, […]

Keralam

ഈസ്റ്റർ ദിനത്തിൽ മലയാളി കുടിച്ചത് കോടികളുടെ മദ്യം; ചാലക്കുടി മുന്നിൽ

കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. ഇത്തവണ വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും […]

Keralam

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്; കുപ്പിയിൽ പെട്രോളും ലഭിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം കർശനമാകുന്നതോടെ വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ […]

Keralam

വിഷുവിന് പടക്കം ഓണ്‍ലൈനിൽ; വില്‍പന തടഞ്ഞ് ഹൈക്കോടതി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്‍പന തടയാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിഷു വിപണി മുന്നില്‍കണ്ട് ഓണ്‍ലൈന്‍ പടക്ക വില്‍പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വിഷു ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ പടക്ക […]

Keralam

വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട്; സർക്കാർ ഉത്തരവിറങ്ങി

വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ. വിഴിഞ്ഞം ഇൻറർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിൻറെയും […]

No Picture
Keralam

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നാളെ; പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.  പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ […]

Keralam

യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലേക്ക്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും […]

Keralam

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങൾ ആവാം എന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്. നായർ സമാജം ജനറൽ […]

Keralam

‘മോദി വിജയിച്ച രാഷ്ട്രീയ നേതാവ്; BJP ഭരണത്തിൽ രാജ്യത്തെ ക്രിസ്ത്യാനികൾ സുരക്ഷിതർ’; കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. വിജയിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നല്ലനിലയിൽ നയിക്കാൻ മോദിക്ക് കഴിയുന്നുവെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. പൂർണമായി ബിജെപി ആധിപത്യം വരുന്നത് ന്യൂനപക്ഷങ്ങൾക്കു […]