No Picture
Keralam

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് […]

No Picture
Keralam

ലൈഫ് മിഷൻ കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം […]

No Picture
Keralam

മുല്ലപ്പെരിയാർ അണക്കെട്ട്; സുരക്ഷ തൃപ്തികരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ സത്യവാങ് മൂലം […]

No Picture
Keralam

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീലായി പത്മ ലക്ഷ്മി

പുതിയതായി 1530 അഭിഭാഷകര്‍ കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തപ്പോള്‍ ഒരു ചരിത്ര നിമിഷം കൂടിയാണ് പിറവിയെടുത്തത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷക അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി, ഇടപ്പിള്ളി സ്വദേശിനി പത്മലക്ഷമി. ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയായ അച്ഛനെയും അമ്മയെയുമാണ് പത്മ ലക്ഷ്മി ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നത്. അധ്യാപിക ഡോ മറിയാമ്മ […]

No Picture
Keralam

ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.  പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് എ രാജ. എംഎൽഎയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്ത്യാനികളെന്നായിരുന്നു വാദം. എ രാജയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. പരിവർത്തിത ക്രൈസ്തവ […]

No Picture
Keralam

അപേക്ഷകർക്ക് വിവരം നല്കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. […]

No Picture
Keralam

കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് വെയിൽ ശക്തി പ്രാപിക്കുന്നതിന് മുമ്പ് സ്‌കൂളുകളിൽ എത്തി പരീക്ഷയ്ക്ക് പഠിക്കുന്നതിന് സൗകര്യമൊരുക്കുന്നത് […]

No Picture
Keralam

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.  1930 ഓഗസ്റ്റ് […]

No Picture
Keralam

കൊച്ചി കോർപ്പറേഷന് 100 കോടി പിഴ; നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ

ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം […]

No Picture
Keralam

റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒരു വര്‍ഷം; നിയമനം കാത്ത് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കാത്ത് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഉദ്യോഗാർഥികൾ. ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍  ആകെ നിയമനം ലഭിച്ചത് 332 ഉദ്യോഗാർഥികൾക്ക് മാത്രം. അതേ സമയം അവശേഷിക്കുന്ന 7,123 ഉദ്യോഗാർത്ഥികളുടെ നിയമനം തുലാസിലായി. ഇതിൽ 4,595 ഉദ്യോഗാർഥികൾ പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. […]