No Picture
Keralam

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കോട്ടയത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു, […]

No Picture
Keralam

പിസി തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ. തിരുവല്ല സ്വദേശിനി ജയത, മക്കൾ ജോനാഥൻ, ജോഹാൻ.

No Picture
Keralam

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീ പകർന്നു

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. 10.30 ഓടെയാണ് ക്ഷേത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്. നമ്പൂതിരി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം […]

No Picture
Keralam

അന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയിൽ സ്ത്രീകള്‍ക്ക് 20 രൂപയ്ക്കു അൺലിമിറ്റഡ് യാത്ര

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. നാളെ എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ  കൊച്ചി […]

No Picture
Keralam

ബ്രഹ്മപുരത്തെ തീ 5-ാം ദിനവും അണയ്ക്കാനായില്ല; മാലിന്യനീക്കം സ്തംഭിച്ചത് ഇരട്ടിദുരിതം

കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവർത്തിച്ചു. മാലിന്യം നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് […]

No Picture
Keralam

ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി; സ്‌കൂളുകള്‍ക്ക് നാളെ ഭാഗിക അവധി

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, […]

No Picture
Keralam

ആറ്റുകാൽ പൊങ്കാല; ഐതീഹ്യവും ആചാരങ്ങളും അറിയാം!

Yenz WebDesk തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 7ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച ശേഷം നടക്കുന്ന പൊങ്കാലക്ക് പതിനായിരങ്ങൾ പങ്കെടുക്കും. തിങ്കളാഴ്ച പുലർച്ചെ കാപ്പു കെട്ടി കുടിയിരുത്തിയതോടെയാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായത്. നഗരവീഥികൾ എല്ലാം ദീപാലങ്കാരത്തിലായിക്കഴിഞ്ഞു. കരമനയാറിന്റെയും […]

No Picture
Keralam

തീപിടിത്തം നിയന്ത്രണവിധേയം; ബ്രഹ്‌മപുരത്തിനടുത്ത ആളുകൾ ഞായറാഴ്ച വീടുകളിൽ കഴിയണമെന്ന് കളക്ടർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ ഫയര്‍ യുണിറ്റുകള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ […]

No Picture
Keralam

ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; വീഡിയോ

എറണാകുളം തൃപ്പുണിത്തറയിൽ യുവാവ് ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു.  വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.  സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് […]

No Picture
Keralam

പുകയില്‍ മുങ്ങി കൊച്ചി; വലഞ്ഞ് ജനം

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചി നഗരത്തെ കീഴടക്കുന്നു. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ചയാണ് തീ പിടിത്തം ഉണ്ടായത്. പത്തിലധികം ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം […]