Keralam

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, […]

Keralam

പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അൻവർ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും […]

Keralam

‘അങ്ങനെ നമ്മള്‍ ഇതും നേടി; തുറക്കുന്നത് നാടിന്റെ വികസനത്തിലേക്കുള്ള മഹാകവാടം’ ; വിഴിഞ്ഞം കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി

വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്‌നമാണെന്നും സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ നമ്മള്‍ ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്. വിഴിഞ്ഞം നമ്മുടെ […]

Keralam

കേരളം കാത്തിരുന്ന ദിവസം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, വികസന കുതിപ്പില്‍ കേരളം

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും […]

Keralam

വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം; യാഥാര്‍ത്ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കാന്‍ പോവുകയാണ്. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടക്കുന്നത്. മലയാളികള്‍ക്ക് അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികള്‍ അറിയാം. വിഴിഞ്ഞത്ത് ഒരു തുറമുഖം നിര്‍മിക്കണമെന്ന ആലോചന തുടങ്ങിയത് തിരുവിതാംകൂര്‍ രാജഭരണകാലത്താണ്. ദിവാനായിരുന്ന സിപി […]

Keralam

‘കുട്ടികളെ കൂടെക്കൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു; എന്ത് സംഭവിച്ചുവെന്ന് അറിയില്ല’; മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍  ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രശ്‌നമില്ലെന്ന് മാത്രമല്ല, നല്ല സ്‌നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. […]

Keralam

‘മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍’; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി പ്രതിപക്ഷ നേതാവ്

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമെന്ന് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ […]

Keralam

പുരോഗതിയിലേക്ക് വാതില്‍ തുറന്ന് വിഴിഞ്ഞം; കമ്മിഷനിങ് ഉടന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ […]

Keralam

മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നെടുമുടിയുടെ കാലിനും കാലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

Keralam

‘വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേരളം

പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേരളം. നാളെ നടക്കുന്ന NCERT ജനറല്‍ കൗണ്‍സിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടും എതിര്‍പ്പ് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രധാന ഭാഗങ്ങളും പേരും ഹിന്ദിയിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണന്ന് മന്ത്രി വി […]