
‘കുട്ടികളെ കൂടെക്കൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു; എന്ത് സംഭവിച്ചുവെന്ന് അറിയില്ല’; മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം
കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍ ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രശ്‌നമില്ലെന്ന് മാത്രമല്ല, നല്ല സ്‌നേഹത്തിലുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കും. […]