India

‘കൊല്ലുംമുമ്പ് മതം ചോദിച്ചുറപ്പിക്കുന്ന ഭീകരവാദം ഗൗരവതരം, കൃത്യമായ മറുപടി നൽകും’: രാജീവ് ചന്ദ്രശേഖര്‍

ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാകിസ്താനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബിജെപി ആലപ്പുഴ തെക്ക് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് […]

Keralam

പഹല്‍ഗാം ഭീകരാക്രമണം: ‘ രാജ്യ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടുന്നു’ ; എം വി ഗോവിന്ദന്‍

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടുംബത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശി നീരാഞ്ജനത്തില്‍ രാമചന്ദ്രനും കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാള്‍ എന്നിവരടക്കം 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത്യന്തം നടുക്കമുണ്ടാക്കുന്നതും വേദനാജനകവുമായ സംഭവമാണ് സംഭവിച്ചിരിക്കുന്നതെന്നും […]

Keralam

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല […]

Keralam

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് […]

Keralam

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും […]

Keralam

സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം […]

Keralam

യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ […]

Keralam

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/04/2025) രാത്രി 11.30 വരെ 0.5 മുതല്‍ […]

India

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് വിവരം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല […]

Keralam

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങൽ കോടതിയിലും സമാനമായ ഭീഷണികൾ […]