Keralam

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തെ ഗതാഗത […]

Keralam

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിന് കൂടുതൽ പിന്തുണ; അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് സര്‍വേ ഫലം. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ 28.3 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന് […]

Keralam

‘എസ്എഫ്ഐയുടെ സമരം വി സിയുടെ തെറ്റായ നടപടിക്കെതിരെ’; കേരള സർവകലാശാലയിൽ എത്തി എം വി ഗോവിന്ദൻ, പ്രതിഷേധം അവസാനിച്ചു

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് എം വി ഗോവിന്ദൻ കേരള സർവകലാശാലയിൽ എത്തി വിദ്യാർഥികളെ സന്ദർശിച്ചത്. സർവകലാശാലയിൽ വി സിക്ക് എന്തും ചെയ്യാമെന്ന നടപടി ഒരവസരത്തിലും അനുവദിക്കില്ല. സമരം […]

Keralam

ഇടതുസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് അഭിപ്രായ സര്‍വെ, സിറ്റിങ് എംഎല്‍എമാരെ തള്ളി 62% പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് 48 ശതമാനം പേരാണ് […]

Keralam

അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും. രാജ്യത്തെ നടുക്കിയ […]

Keralam

​ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ […]

Keralam

‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ല’; മന്ത്രിയെ തിരുത്തി ടിപി രാമക‍ൃഷ്ണൻ

​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടിപി രാമക‍ൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാ​ഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽഡിഎഫ് കൺവീനർ തള്ളിയത്. നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിയല്ല മാനേജ്മെൻ്റ്. […]

Keralam

‘മന്ത്രിയുടെ നിലപാട് ശരിയല്ല; 11 വർഷമായി ഉള്ള ആവശ്യം, സമരത്തിൽ നിന്ന് പിന്നോട്ടില്ല’; മറുപടിയുമായി ബസുടമകൾ

ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾ. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കാൻ സമയം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. പതിനൊന്ന് വർഷമായുള്ള ആവശ്യമാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ പറയുന്നു. രണ്ട് കമ്മീഷനുകളെ ആണ് ഈ വിഷയത്തിൽ മുൻപ് നിയോഗിച്ചിരുന്നത്. 11 വർഷമായി ഉള്ള ബസ് […]

Keralam

‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. […]