Keralam

‘നിർമാതവ് കീഴടങ്ങിയത് നിവർത്തികേട് കൊണ്ട്’; സെൻസർ ബോർഡ്‌ നിലപാടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡാവശ്യങ്ങൾക്ക് അണിയറ പ്രവർത്തകർ ഹൈകോടതിയിൽ വഴങ്ങിയതോടെ എതിർപ്പറിയിച്ച് സിനിമാ സംഘടനകൾ. നിലപാടിൽ വിയോജിപ്പുണ്ടെന്നും സെൻസർ ബോർഡ് നിലപാടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പറഞ്ഞു. ചെറുത്ത് നിൽപ്പുകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്. ഹൈന്ദവ […]

Keralam

‘തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ; ഇതിൽ നിന്ന് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും’: സണ്ണി ജോസഫ്

സംഘടനാശക്തി വർദ്ധിപ്പിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തും. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിൽ നിന്ന്  യുഡിഎഫ് […]

Keralam

പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിനും ഡോ. ബന്‍ഷി സാബുവിനും

പി. കേശവദേവ് സ്മാരക ട്രസ്റ്റ് നല്‍കിവരുന്ന പി. കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ. ശശിതരൂര്‍ എംപിക്കും ഡയബ്‌സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റായ ഡോ. ബന്‍ഷി സാബുവിനും നല്‍കും.’വൈ ഐ ആം ഹിന്ദു’, ‘ദി ബാറ്റില്‍ ഓഫ് ബിലോങിങ്’ തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന് അവാര്‍ഡ് പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ […]

Keralam

പണിമുടക്ക് ദിനത്തിൽ സർക്കാർ സ്കൂളിൽ ഒപ്പിട്ട് മുങ്ങാൻ ശ്രമം; അരുവിക്കരയിൽ അധ്യാപകരെ പൂട്ടിയിട്ടു, മൂന്നര വരെ തുടരണമെന്ന് സമരാനുകൂലികൾ

തിരുവനന്തപുരം അരുവിക്കര LPS-ൽ വന്ന് ഹാജർ രേഖപ്പെടുത്തി പോകാനൊരുങ്ങിയ അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ. 6 അദ്ധ്യാപകരെ സ്കൂൾ കോമ്പൗണ്ടിനകത്ത് ആക്കി ഗേറ്റ് പുറത്ത് നിന്നും പൂട്ടി. ഹാജർ രേഖപ്പെടുത്തി പോകേണ്ടതില്ലെന്നും മൂന്നര വരെ സ്കൂളിൽ തന്നെ തുടരണമെന്ന് സമരാനുകൂലികൾ പറഞ്ഞു. സ്കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി. വൈകിട്ട് […]

Keralam

‘പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കൂടുതല്‍ പേര്‍ ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും […]

Keralam

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം […]

Keralam

‘കൂടിയാലോചനയും പഠനവും ഇല്ലാതെ സർക്കാർ തീരുമാനം എടുക്കുന്നു, ബലിയാടാവുന്നത് വിദ്യാർത്ഥികൾ’: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം. കീം റാങ്ക് ലിസ്റ്റ് […]

India

എരുമേലി വാപുര സ്വാമി ക്ഷേത്രം: മുന്‍കൂര്‍ അനുമതി ഇല്ലാതെ ക്ഷേത്ര നിര്‍മാണം പാടില്ല, ഹർജി തീർപ്പാക്കി ഹൈക്കോടതി

എരുമേലി വാപുര സ്വാമി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി. പൂജാസാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള കെട്ടിടം പൊളിച്ചുമാറ്റിയെന്ന് സ്ഥലമുടമ ഹൈക്കോടതിയെ അറിയിച്ചു. സ്ഥലമുടമയുടെ നിലപാട് രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. നോർത്ത് പറവൂർ സ്വദേശി കെ.കെ. പത്മനാഭൻ നൽകിയ ഹർജിയിലാണ് നടപടി. മുന്‍കൂര്‍ അനുമതി ഇല്ലാതെയും നടപടിക്രമങ്ങള്‍ […]

Keralam

നാളെ സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. […]

India

അബ്ദു റഹീമിന് 20 വർഷത്തെ തടവ്; ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ […]