Keralam

‘SSLC പാസായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

SSLC പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈമാസം 24ന് പ്രവേശനത്തിനുള്ള ട്രയൽ ആരംഭിക്കും. ജൂൺ 18 ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ പ്രവേശന കാര്യത്തിൽ നിയമവിരുദ്ധ നീക്കങ്ങളുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി […]

Keralam

താമരശേരി ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.  

Keralam

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ […]

Keralam

സ്‌കൂളുകളിലെ അനധികൃത PTA ഫണ്ട് പണപ്പിരിവ്; പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പണപ്പിരിവിനെതിരെ മന്ത്രി വി ശിവൻകുട്ടി. പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പി ടി എ കമ്മിറ്റികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പിടിഎകൾക്ക് എതിരല്ല. എന്നാൽ […]

Keralam

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് അക്കാദമി […]

Keralam

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് […]

Keralam

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിയ്ക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി.ഇവരുടെ സാമ്പിളുകൾ […]

Keralam

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്; ഈ സൈറ്റുകള്‍ വഴി റിസള്‍ട്ട് അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും […]

Keralam

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം സംഭവിക്കുന്നത്.

Keralam

പുതിയ ഹൈവേയില്‍ യൂടേണുകള്‍ ഉണ്ടാവില്ല, റൈറ്റ് ടേണിന് സര്‍വീസ് റോഡ് ഉപയോഗിക്കണം; എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താന്‍ രണ്ടര മണിക്കൂര്‍

കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ നീളത്തിലുള്ള എന്‍എച്ച്66 […]