Keralam

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും […]

Keralam

കപ്പല്‍ അപകടം: വിഴിഞ്ഞം തുറമുഖത്തെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കൊച്ചി തീരത്തെ കപ്പല്‍ അപകടം സംബന്ധിച്ച് സംബന്ധിച്ച കേസില്‍ വിഴിഞ്ഞം തുറമുറഖത്തെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. കപ്പല്‍ അപകടം ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അപകടവുമായി ബന്ധപ്പെട്ട പലവിധ വിഷയങ്ങളില്‍ നേരിട്ട് […]

India

‘വിദ്യാർത്ഥികളെ കഷ്ടത്തിലാക്കരുത്’; സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. താല്‍ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം’; BJPക്ക് മുന്നറിയിപ്പുമായി ക്ലിമിസ് കാതോലിക്ക ബാവ

കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. നീതി ലഭിച്ച ശേഷം ചായകുടിക്കാമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. അടുത്ത നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകളെന്ന് […]

Keralam

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് . ‘ഉമ്മ ‍ഞാൻ […]

Keralam

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജറെയും KSEB അസിസ്റ്റന്റ് എഞ്ചിനീയറെയും പ്രതിയാക്കി

കൊല്ലം തേവലക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതിയാക്കി. പ്രധാന അധ്യാപികയെ കൂടാതെ സ്കൂൾ മാനേജറേയും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറെയും കേസിൽ പ്രതിയാക്കി. അപകടകരമായ രീതിയിൽ വൈദ്യുതകമ്പികൾ കിടന്നിട്ടും നടപടി എടുത്തില്ലെന്ന് പൊലീസ്. സുരക്ഷാ ഭീഷണിയുളള രീതിയിൽ […]

Keralam

ശബരിമലയിൽ നിറപുത്തരി മഹോത്സവം ഭക്തിനിർഭരം

പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ നിറപുത്തരി പൂജകൾ ശബരിമലയില്‍ ഭക്തിനിർഭരമായി നടന്നു. രാവിലെ 5.30-നും 6.30-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാന പൂജകൾ. ഈ വാർഷിക ചടങ്ങ് വിളവെടുപ്പിന് മുന്നോടിയായിട്ടുള്ള സമൃദ്ധിക്കായുള്ള പ്രാർഥനകളാണ് നിറപുത്തരിയുടെ ഭാഗമായി നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവരുടെ മുഖ്യ […]

Keralam

സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട്; ഫയലിൽ ഒപ്പുവെച്ച് വിസി

കേരള സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് ഫയലിൽ ഒപ്പുവെച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മൽ. മിനി കാപ്പൻ അയച്ച യൂണിയൻ ഫണ്ട് ഫയലാണ് ഒപ്പുവച്ചത്. നേരത്തെ കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ വി.സി മടക്കിയിരുന്നു. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന്റെ ശിപാർശയോടെ […]

Keralam

നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. […]

Keralam

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു […]