Keralam

കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ […]

Keralam

‘പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ടെലിഗ്രാമിലെത്തുന്നു’; സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചത്. പുറകില്‍ വന്ന കാര്‍ യാത്രക്കാര്‍ […]

Keralam

‘വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല, അഭിമുഖം നടത്തിയിട്ടാണ് നിയമനം’: പി സരിന്‍

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി സരിന്‍. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പി സരിന്‍ പറഞ്ഞു. പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാല്‍ മനസിലാകുമെന്നും സിവില്‍ സര്‍വ്വീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നല്‍കിയതെന്നും സരിന്‍ […]

Keralam

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.നേരത്തെ മെയ് 6ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ആ തീയതി മെയ് 8-ലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും […]

Keralam

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം; 4 ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്

പത്തനംതിട്ട കോന്നി ആനക്കൂട് അപകടത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി വനംവകുപ്പ് പിൻവലിച്ചു. നടപടിയെടുത്ത് പതിമൂന്നാം ദിവസം ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചു. നാലു വയസ്സുകാരന്റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്. മനുഷ്യ – വന്യജീവി സംഘർഷം കൂടിവരുന്ന […]

Keralam

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ […]

Keralam

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, […]

Keralam

‘കെ.എസ് കെപിസിസി പ്രസിഡന്‍റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. “തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്‌ളക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് […]

Keralam

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പുതിയ തസ്തികകള്‍; കൊച്ചി നഗരത്തിലെ ആറ് കനാലുകള്‍ ഗതാഗത യോഗ്യമാക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 10 തസ്തികകളും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട്- 1 , ജൂനിയര്‍ സൂപ്രണ്ട് […]

India

‘ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം, തിരിച്ചടിയിൽ അഭിമാനം, ഇനി സമാധാനമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. തിരിച്ചടിക്ക്‌ നൂറ് ശതമാനം പിന്തുണ കൊടുക്കുന്നു. സന്ദേശം എല്ലാവരെയും അറിയിക്കണം. യുദ്ധം ആർക്കും വേണ്ട, ആഗ്രഹമില്ല. ഇനി സാഹചര്യം ഒന്ന് അയവു വരുത്തുക. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര […]