Keralam

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.നേരത്തെ മെയ് 6ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ആ തീയതി മെയ് 8-ലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും […]

Keralam

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം; 4 ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്

പത്തനംതിട്ട കോന്നി ആനക്കൂട് അപകടത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി വനംവകുപ്പ് പിൻവലിച്ചു. നടപടിയെടുത്ത് പതിമൂന്നാം ദിവസം ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചു. നാലു വയസ്സുകാരന്റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്. മനുഷ്യ – വന്യജീവി സംഘർഷം കൂടിവരുന്ന […]

Keralam

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ […]

Keralam

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, […]

Keralam

‘കെ.എസ് കെപിസിസി പ്രസിഡന്‍റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. “തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്‌ളക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് […]

Keralam

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പുതിയ തസ്തികകള്‍; കൊച്ചി നഗരത്തിലെ ആറ് കനാലുകള്‍ ഗതാഗത യോഗ്യമാക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 10 തസ്തികകളും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട്- 1 , ജൂനിയര്‍ സൂപ്രണ്ട് […]

India

‘ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം, തിരിച്ചടിയിൽ അഭിമാനം, ഇനി സമാധാനമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. തിരിച്ചടിക്ക്‌ നൂറ് ശതമാനം പിന്തുണ കൊടുക്കുന്നു. സന്ദേശം എല്ലാവരെയും അറിയിക്കണം. യുദ്ധം ആർക്കും വേണ്ട, ആഗ്രഹമില്ല. ഇനി സാഹചര്യം ഒന്ന് അയവു വരുത്തുക. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര […]

Keralam

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. 263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും […]

Keralam

പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് […]

Keralam

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സ്വര്‍ണവില 75,000 […]