Keralam

പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് […]

Keralam

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സ്വര്‍ണവില 75,000 […]

Keralam

‘കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ’?; മുതിർന്ന നേതാക്കളെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

കെപിസിസി അധ്യക്ഷ മാറ്റത്തിൽ മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് രാഹുൽ ഗാന്ധി. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ളവരെ ഫോണിൽ വിളിച്ചു. കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻമാരടക്കം ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. പുതിയ കെ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാനാണ് […]

Keralam

‘കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാൻ ഇല്ല, പറയേണ്ടത് കേരളത്തിന്റെ ചുമതലയുള്ളയാൾ’; രമേശ് ചെന്നിത്തല

കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങളിൽ പ്രതികരിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. താൻ ഡൽഹിയിലെത്തിയത് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മാറ്റ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരണവുമായി കെ സുധാകരനും രംഗത്തുവന്നിരുന്നു. പറയേണ്ട […]

Keralam

‘യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ട് ‘; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ഷാഫി പറമ്പില്‍

കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വടകര എംപി ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാര്‍ട്ടിക്ക് നല്ലത് എന്ന സ്പിരിറ്റില്‍ കോണ്‍ഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അധ്യക്ഷ പദവി പാര്‍ട്ടി ഉചിതമായ രീതിയില്‍ […]

Keralam

ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴക്കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാമെന്നു വിജിലൻസ് . അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം […]

Keralam

വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ; സംസ്ഥാനത്തെ പേവിഷബാധ മരണങ്ങളിൽ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പേവിഷബാധ കാരണം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് […]

Keralam

മുല്ലപ്പെരിയാർ; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍‌ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍‌ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിര്‍ദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളും തുടർനടപടികളൊന്നും സ്വീകരിച്ചില്ല. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെടുക്കണം സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. ഈ മാസം 19ന് കേസ് പരിഗണിക്കും. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു പുതിയ മേൽനോട്ട സമിതിയെ […]

Keralam

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിക്ക് […]

Keralam

തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് പരുക്ക്; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത് കാരണം യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.