Keralam

വന്ദേഭാരത്: അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി. വന്ദേഭാരതിന്റെ വേഗതയ്ക്ക് കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. […]

Keralam

കൊടും ചൂടിൽ രക്ഷയില്ല! 7 ജില്ലകൾ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില […]

Keralam

ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി

തൃശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു.  അടക്ക മോഷണം പോകുന്നുവെന്ന് കണ്ടെത്തിയതിനെ […]

Keralam

വന്ദേഭാരത് ഐശ്വര്യം; ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു’; സുരേഷ് ഗോപി

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ തുലഞ്ഞതായി വന്ദേ ഭാരതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിനെ […]

Keralam

കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു, തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും സർവീസ് ആരംഭിക്കുക!

തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്. ഒരുക്കങ്ങൾക്ക് റെയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കിട്ടി.  ‘യുവം’ പരിപാടിയിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് […]

Keralam

പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്ക‍ര്‍

കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്ക‍ര്‍. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമപ്രവ‍ര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരത്ത് മാലിന്യ നിർമാർജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് […]

Keralam

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തളളി. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്.  കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. […]

Keralam

തൊടുപുഴയില്‍ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കരിങ്കുന്നം സ്വദേശി മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.  വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് 76 കാരിയായ അമ്മ മനുവിനെ വിളിച്ചത്. അറ്റകുറ്റപ്പണിക്കിടെ, അമ്മയെ മുറിയില്‍ […]

Keralam

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ

വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയിലുള്ളത് 37 ശതമാനം ജലം മാത്രമാണ്. ആകെ […]

Keralam

ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി; കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ നരഹത്യകുറ്റം നിലനിൽക്കും

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത […]