Keralam

യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലേക്ക്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും […]

Keralam

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങൾ ആവാം എന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്. നായർ സമാജം ജനറൽ […]

Keralam

‘മോദി വിജയിച്ച രാഷ്ട്രീയ നേതാവ്; BJP ഭരണത്തിൽ രാജ്യത്തെ ക്രിസ്ത്യാനികൾ സുരക്ഷിതർ’; കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. വിജയിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നല്ലനിലയിൽ നയിക്കാൻ മോദിക്ക് കഴിയുന്നുവെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. പൂർണമായി ബിജെപി ആധിപത്യം വരുന്നത് ന്യൂനപക്ഷങ്ങൾക്കു […]

Keralam

കെഎസ്‌‌യു പുനസംഘടനയെ ചൊല്ലി തർക്കം; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇരുവരും അറിയിച്ചു.  കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന […]

Keralam

ബിവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി ഇരട്ടി വിലക്ക് മറിച്ച് വിറ്റു; പ്രതി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിക്കുകയും ശേഷം അവധി ദിവസങ്ങളാവുമ്പോൾ കൂടിയ വിലക്ക് മറിച്ച് വിൽക്കുകയും ചെയ്ത ആൾ പൊലീസ് പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 18 കുപ്പി […]

Keralam

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് […]

Keralam

ചില ന്യായാധിപന്മാർ പീലാത്തോസിനെ പോലെ; കോടതി വിധികൾക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് […]

Keralam

അനിൽ ആന്റണി ബിജെപിയിൽ ചേർന്നതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; വി ഡി സതീശൻ

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബിജെപി ബാന്ധവത്തിന് […]

Keralam

ചേർത്തല മെഗാ ഫുഡ് പാർക്ക് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും

രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി ശ്രീ. പശുപതി കുമാർപരശും സംയുക്തമായി നിർവ്വഹിക്കും. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി […]

Keralam

ജയിലുകളിൽ മതസംഘടനകൾക്കുള്ള വിലക്ക് നീക്കി, ദുഃഖ വെള്ളിയും ഈസ്റ്ററും തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

തിരുവനന്തപുരം : ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി […]