Keralam

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം

തൃശൂർ: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം.  തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്.  ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട് എടുത്തു.  എം80 സ്കൂട്ടർ കയറിൽ കെട്ടിവലിച്ചു.  ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളിൽ കയറിയിരുന്നു.  കാലനെയും കാറിനെയും […]

Keralam

‘ശക്തന്‍ ഇല്ലെങ്കിലും കണ്ണൂരില്‍ യുഡിഎഫ് ജയിക്കും’: കെ മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 2-ന് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.  കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അധികം തര്‍ക്കമില്ലെന്നും സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.  ‘കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിലവില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.  മത്സരരംഗത്ത് നിന്ന് മാറി […]

Keralam

മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു.  കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.  വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.  പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. […]

Keralam

വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് ട്രക്കിങ് നടത്തിയ എട്ടംഗസംഘം പിടിയില്‍

എടത്തറ : വ്‌ളോഗര്‍മാരുടെ യുട്യൂബ് വീഡിയോകണ്ട് പ്രചോദനമുള്‍ക്കൊണ്ട് വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് ട്രക്കിങ് നടത്തിയ എട്ടംഗസംഘം പിടിയില്‍.  താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിമലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ എടത്തറ ഫോറസ്റ്റ് സെക്ഷനിലെ വെള്ളരിമല ഉള്‍വനത്തില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. മലപ്പുറം സ്വദേശികളായ പുതുക്കോട് […]

Keralam

ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല്ലും നഖവും ഉപയോഗിച്ച് തീരുമാനത്തെ തടയുമെന്നും നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ വിജയമല്ല ഇത്. ജനങ്ങളുടെ വാ മൂടി കെട്ടുകയാണ് ഉണ്ടായത്. പി രാജീവിന്റെ വാദം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. രാജീവ് […]

Keralam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ബാങ്കുകള്‍ തമ്മിലുള്ള ലയനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ യുഎ ലത്തീഫ് എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ […]

Keralam

ലോകായുക്ത ബില്ലിന് അനുമതി നൽകിയ നടപടി; ഭരണഘടനാ സംവിധാനങ്ങളുടെ വിജയമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്ത ഭേ​ദ​ഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അം​ഗീകാരം നൽകിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സർക്കാരിൻ്റെ നേട്ടത്തിനപ്പുറം ഇത് ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.  ഗവർണർ അന്ന് തന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും […]

Keralam

മത്സരിക്കാനില്ല, ജയന്തിനെ നിര്‍ദേശിച്ച് കെ സുധാകരന്‍; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി മത്സരിച്ചേക്കില്ല.  പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു.  അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനാണ് തീരുമാനം. ജയന്ത് മത്സരിക്കുന്നതില്‍ ഡിസിസി നേതൃത്വം അതൃപ്തി അറിയിച്ചു. സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂരില്‍ നിന്നും […]

Keralam

വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം; ഒന്നാംപ്രതി അഖിൽ പോലീസ് കസ്റ്റഡിയിൽ

വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി അഖിൽ പോലീസ് കസ്റ്റഡിയിൽ.  കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ്.  ഒന്നാം വർഷ വിദ്യാർഥിയാണ് അഖിൽ കെ. റാഗിങ്ങ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജ് സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 11 പേർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കേസിൽ കഴിഞ്ഞ ദിവസം […]

Keralam

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി; ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപ

കോഴിക്കോട്: ചൂട് കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി.  ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്.  ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് ഇപ്പോൾ വില 240 ആണ്.  വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ […]