Keralam

അബുദാബിയിൽ പ്രതിഷ്ഠിച്ചത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പവിഗ്രഹം ; നിർമ്മിച്ചത് പത്തനംതിട്ടയിൽ

തിരുവനന്തപുരം : അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്സ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയപ്പോൾ, ഇങ്ങ് കൊച്ചു കേരളത്തിലും ഒരു കൂട്ടം കരകൗശല തൊഴിലാളികൾക്ക് ആത്മാഭിമാനം. പത്തനംതിട്ട ജില്ലയിലെ പരുമലയിലെ അനന്തൻ ആചാരിയും, മകൻ അനു അനന്തനാണ് അബുദാബി ക്ഷേത്രത്തിനായി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹവും, ശബരിമല ക്ഷേത്രമാതൃകയിൽ 18 […]

Keralam

എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി […]

Keralam

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 ന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങി 27 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് 4 ന് ആരംഭിച്ച് 25 ന് അവസാനിക്കും. രാവിലെ […]

Keralam

കേരള സർവകലാശാല സെനറ്റ് യോഗം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം

കേരള സർവകലാശാലയിൽ ഉന്നതവിദ്യഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ. സെർച്ച് കമ്മറ്റിയിലേക്ക് ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ മന്ത്രിയും കേരള സർവകലാശാല വിസിയും തമ്മിൽ തർക്കമുണ്ടായി. കേരള സർവകലാശാലയുടെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം […]

Keralam

വീടുകളിൽ ആക്രിപെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി. രണ്ടോ മൂന്നോ സ്ത്രീകൾ കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി […]

Keralam

പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.    

Keralam

സപ്ലൈകോ വിലവർധനവ്; സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് […]

Keralam

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം

മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം സമർപിച്ച് ക്രൈം ബ്രാഞ്ച്. മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിജിലന്‍സ് മേധാവിയായിരുന്ന സുധേഷ് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്. […]

Keralam

സബ്സിഡി കുറച്ചു; അരി, പഞ്ചസാര ഉൾപ്പെടെ 13 അവശ്യസാധനങ്ങളുടെ വില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വർധിക്കും. 13 സാധനങ്ങളുടെ വിലയാണ് വർധിക്കുക. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ ഇനങ്ങൾക്കാണ് വില ഉയരുക. 55 […]

Keralam

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേര്‍ കസ്റ്റഡിയിൽ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയിൽ. പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള ഇവരെ അടിമാലിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരെ […]