Keralam

നിയമസഭാ സമ്മേളനം ആരംഭിച്ചു; ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കമാവും

തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന്‌ വോട്ട്‌ഓൺ അക്കൗണ്ട്‌ പാസാക്കി നിയമസഭ സമ്മേളനം പിരിയും. സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ, റവന്യു, […]

Keralam

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി 11.30ഓടെ ബാർ […]

Keralam

ഇടുക്കിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തൊടുപുഴ: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് തീകൊളുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പൻചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക […]

Keralam

ടെലിഗ്രാം ഗ്രൂപ്പുകളിലെ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നടത്തി കേരളാ പോലീസ്. നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള തട്ടിപ്പുകളിൽ നിന്നും അധികവും ടെലിഗ്രാം മുഖേനയാണെന്നും ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങളൊഴികെ എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. മറ്റുള്ള ഗ്രൂപ്പ് അംഗങ്ങളും തട്ടിപ്പുകാരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയെന്ന് അറിയുന്നത് അവസാന […]

Keralam

കേരളത്തിൽ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും മാത്രമല്ല ഇത്തവണ ബിജെപിയുടെ പ്രതീക്ഷയെന്നും മറ്റ് കക്ഷികളുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരള എംപിമാർ ധർണ്ണ നടത്തുകയും പാർലമെൻറ് സ്തംഭിപ്പിക്കുകയും […]

No Picture
Keralam

ഐഎസ്എല്‍; തിങ്കളാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രൊ

കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇളവ് അനുവദിച്ച് കൊച്ചി മെട്രൊ. തിങ്കളാഴ്ച ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രൊ അധിക സര്‍വീസ് നടത്തും. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി […]

Keralam

കെ എസ് ടി എ: സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംഘടനയ്ക്ക് ആദ്യ വനിത ജനറൽ സെക്രട്ടറി

സംസ്ഥാന അധ്യാപക സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണുരിൽ നടന്ന 33-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷും ജനറൽ സെക്രട്ടറി കെ ബദറുന്നീസയുമാണ്. ആദ്യമായാണ് സംഘടനയിൽ ഒരു വനിത ജനറൽ സെക്രട്ടറിയാവുന്നത്. ട്രഷററായി ടി കെ എ ഷാഫിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വെെസ് […]

Keralam

കടയടപ്പ് പ്രാകൃത സമര രീതി; ഫെബ്രുവരി 13ന് കടകൾ തുറക്കും: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വൻ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്ക് പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പങ്കാളികളാകേണ്ടതില്ലായെന്ന് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇത്തരത്തിൽ വ്യാപാരി […]

Keralam

ഇടതു നയങ്ങൾക്ക് വിരുദ്ധം; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഐയിലും എതിർപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതു നയങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐ. വിദേശ സർവകലാശാലകളേയും വിദേശ സർവകലാശാലകളെയും പോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനവും സിപിഐക്കുണ്ട്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം […]

Keralam

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ […]