Keralam

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്: വിധി ഇന്ന്; കനത്ത സുരക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. […]

Keralam

സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

കൊച്ചി: സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലാണ് മോചിപ്പിച്ചത്. കപ്പലിൽ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയിൽനിന്നു 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. Swift response by #IndianNavy‘s Mission Deployed […]

Keralam

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, കാര്യോപദേശക […]

Keralam

പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ […]

Keralam

അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി

തിരുവനന്തപുരം: അംഗൻവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും […]

Keralam

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കും

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടം അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ആരാധനാലയങ്ങളിൽ ഈ ചട്ടം കർശനമാക്കിയതിനു പിന്നാലെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസൻസ് ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. […]

Keralam

ഗവർണർക്ക് ഇനി Z+ സുരക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം രാജ്ഭവനെ അറിയിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. […]

Keralam

എസ്എഫ്ഐ കരിങ്കൊടി: കാറിൽ നിന്നിറങ്ങി ​ഗവർണർ; കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് […]

Keralam

ആര്‍സിബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല; വാഹന പരേഡ് വിവാദത്തില്‍ മുഹമ്മദ് റിയാസ്

റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പ്രതികരിച്ചു. […]

Keralam

നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു; ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയിൽ ഹൈക്കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. അസി. രജിസ്ട്രാർ ടി.എ സുധീഷാണ് നാടകം രചിച്ചത്. വൺ നാഷൻ, […]