Health

കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ബോധവത്കരണവുമായി കര്‍ണാടക

കാസര്‍കോട്: കേരള – കര്‍ണാടക അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണം തുടങ്ങി. മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് അറിയിപ്പുണ്ട്. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് കര്‍ണാടകയുടെ കോവിഡ് ബോധവത്കരണം. ദക്ഷിണ […]

Keralam

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍,ഇന്നലെ കളക്ഷന്‍ 9.05 കോടി

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്  അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു. ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് […]

Keralam

യൂത്ത് കോൺ​ഗ്രസുകാരെ ആക്രമിച്ച സംഭവം; മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം. മർദ്ദനമേറ്റ കെ എസ് യൂ ജില്ലാ അധ്യക്ഷൻ എഡി […]

Keralam

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് മുഖ്യമന്ത്രി

നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധമടക്കം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ടെന്നും പോലീസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നടപടി തെറ്റാണെങ്കില്‍ നിങ്ങള്‍ തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇത്തരം വിഷയങ്ങില്‍ പോലീസ് നടപടി സ്വീകരിക്കുന്നത് തെളിവുകളുടെ […]

Keralam

വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത

വയനാട്: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. കുർബാന രാത്രി 10 മണിക്ക് മുന്നേ തീർക്കാനാണ് നിർദേശം. മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. […]

Keralam

റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്: ആദ്യഘട്ടം അഞ്ച് ജില്ലകളില്‍

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിക്കും. ചടങ്ങിൽ […]

Keralam

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ടുകാരിയുടെ ഗര്‍ഭം അലസിപ്പിക്കണം; അനുമതി തള്ളി ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ട് വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 34 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരനില്‍ നിന്നു പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് വീട്ടുകാരറിഞ്ഞതെന്നും അതിനാല്‍ ഗര്‍ഭാവസ്ഥ തുടരാനാവില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ […]

Keralam

സിപിഎം നേതാവ് കെ യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷാണ്‌ ശിക്ഷ വിധിച്ചത്. […]

Keralam

കൊല്ലത്ത് പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: പ്രിന്റിങ് പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണൻ (56), ഭാര്യ ആശാ രാജീവ് (50), മകൻ മാധവ് (21) എന്നിവരാണു മരിച്ചത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷൻ “ഗസൽ’ എന്ന വീട്ടിലാണു സംഭവം. […]

Keralam

ഡോ.ഷഹനയുടെ ആത്മഹത്യ; ഒന്നാം പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: യുവ ഡോക്‌ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർഥിയെന്ന പരിഗണനിയിലാണ് ജാമ്യം. സസ്പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. […]