Keralam

‘ഗവർണറെ തിരിച്ചു വിളിക്കണം’; രാഷ്ട്രപതിക്ക് കേരളത്തിന്‍റെ കത്ത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. പ്രധാനമന്ത്രിക്കും ഇതേ കത്ത് അയച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം […]

Keralam

സീറോ- മലബാര്‍ സഭയില്‍ നടപടിക്കൊരുങ്ങി വത്തിക്കാന്‍; 400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ

സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാനയ്ക്ക് സമ്പൂര്‍ണ മുടക്ക് മാര്‍പാപ്പ ഏര്‍പ്പെടുത്തും. അസാധുവായ കുര്‍ബാന അര്‍പ്പിക്കുന്നവരും പങ്കെടുക്കുന്നവരും സഭയില്‍ നിന്ന് പുറത്താകും. 400 വൈദികര്‍ക്കെതിരെ നടപടി വേണമെന്ന് പൊന്തിഫിക്കല്‍ ഡെലിഗേറ്റ് സിറില്‍ വാസില്‍ മാര്‍പാപ്പാക്ക് റിപ്പോര്‍ട്ട് നല്‍കി. കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ […]

Keralam

വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറി, പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. വനിതാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട  പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. […]

Keralam

കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മന്ത്രിമാർ

കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യ ആസൂത്രകൻ. അക്രമം അഴിച്ചുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. […]

Keralam

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു; സീരിയൽ താരം റാണി അറസ്റ്റിൽ

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭർത്താവിലെ 16  വയസുള്ള മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് കേസ്. സുബിനെ […]

Keralam

വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്: ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്. വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്. കണ്ണൂർ […]

Keralam

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ 25 ന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അര്‍പ്പിക്കും. ഫാ. ആന്റണി പൂതവേലിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകും. തുടര്‍ന്ന് ഈസ്റ്റര്‍ വരെ 1:1 […]

Keralam

കേരളം ഒറ്റ നഗരമായി കണക്കാക്കി വികസനം; അര്‍ബൻ കമ്മീഷന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനിൽ 13 […]

Keralam

രാജ്യത്ത് തന്നെ ആദ്യം; ‘കെ സ്മാർട്ട്’ ജനുവരി 1 മുതൽ

ജനന-മരണ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാവുന്ന ‘കെ സ്മാർട്ട്’ എന്ന സംയോജിത സോഫ്റ്റ്‌വെയര്‍ ജനുവരി 1 മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കും.  രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം നിലവിൽ വരുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റുകള്‍ […]

Keralam

എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡിന്റെ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ; 1.34 കോടി അനുവദിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിന് സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി […]