Keralam

റേഷൻകടയിൽ നിന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക് അ‌രിയെന്ന് പ്രചരണം; പുലിവാല് പിടിച്ച് റേഷൻ കടയുടമകൾ; സംഗതി, ഫോർട്ടിഫൈഡ് അരിയാണ്

റേഷൻകട വഴി ഇപ്പോൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് പ്ലാസ്റ്റിക് അരിയാണെന്നാണ് പ്രചരണം ഉയർന്നിരിക്കുന്നത്. അങ്ങനെയല്ലെന്ന് റേഷൻ കടക്കാർ ആണയിട്ടിട്ടും  നാട്ടുകാർ വിശ്വസിക്കുന്ന മട്ടില്ല. ഇതോടെ പുലിവാല് പിടിച്ചത് പാവം റേഷൻ കടയുടമകളും.  റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി എത്തിയത് ഫോർട്ടിഫൈഡ് അരിയായിരുന്നു. ഈ അരിയാണ് റേഷൻകട ഉടമകളെ […]

Keralam

റേഷൻ വിതരണം: സിവിൽ സപ്ലൈസ് കോർപ്പറേഷന് 186 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള തുക‍യുടെ കേന്ദ്ര വിഹിതം ഒൻപത് മാസമായിട്ടും ലഭിച്ചിട്ടില്ല. ഈ […]

Keralam

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി

കൊല്ലം: കൊല്ലം നഗരമധ്യത്തിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൊല്ലത്തെ ചിന്നക്കടയിൽ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും […]

Health

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറില്‍ 115 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1749 ആണ്. ഇതിനിടെ കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം […]

Keralam

പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോർട്ട് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

Keralam

വാഹനം നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

കോഴിക്കോട്: നടുറോഡിൽ ബസ് നിർത്തിയിറങ്ങി കാർ ഡ്രൈവറെ മർദിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടർ വാഹന വകുപ്പിനു ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ് ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയിൽ ബസ് […]

Keralam

ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷനുകൾ കൂടി വിതരണം ചെയ്യും; 900 കോടി അനുവദിച്ചതാ‍യി ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ  പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻകാർക്കും തുക ലഭിക്കാൻ […]

Keralam

പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പത്തനംതിട്ട: പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keralam

ജലനിരപ്പ് 137.5 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രത

തിരുവനന്തപുരം: കനത്തമഴയിൽ നീരൊക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയിൽ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതൽ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. സെക്കൻഡിൽ പരമാവധി 10000 ക്യൂമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. […]

Keralam

വെല്ലുവിളിച്ച് ഗവർണർ തെരുവിൽ; മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങി

എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോഴിക്കോട് തെരുവിലൂടെ നടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരേ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഗവർണർ തെരുവിലിറങ്ങിയത്. നാട്ടുകാർക്ക് കൈ കൊടുത്തും കുട്ടികളെ വാരിയെടുത്തു കൊഞ്ചിച്ചുമാണ് ഗവർണർ മാനാഞ്ചിറ മൈതാനത്തെത്തിയത്. മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്. പൊലീസിനെ സ്വതന്ത്രായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി […]