Keralam

കനത്ത മഴയ്ക്ക് ശമനമില്ല; തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻററുകൾ അടച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ […]

Keralam

വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത മൂന്നാറിൽ കുഴഞ്ഞു വീണു മരിച്ചു

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്. പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്നു രാവിലെയാണ് അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ഏഴംഗ അമേരിക്കൻ സംഘം ശനിയാഴ്ചയാണ് വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.  

Health

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേർക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. […]

Keralam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിൽ ഇന്നും എറണാകുളം ജില്ലയിൽ നാളെയും മഞ്ഞ […]

Keralam

നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും, ഞായറാഴ്ച രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഇതേതുടർന്ന് ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി […]

Keralam

ജവാന്‍ മദ്യക്കുപ്പിയില്‍ അളവ് കുറവ്; കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം

ജവാൻ റം ബോട്ടിലിൽ അളവ് കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം […]

Keralam

ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളായിരുന്നു. ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 […]

Keralam

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു

മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ […]

Keralam

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി രാഷ്ട്രീയത്തിൽ പ്രവേശിച്ച ദേവൻ അടുത്തിടെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവൻ […]