No Picture
Keralam

എട്ട് വി സിമാരുടെ ശമ്പളം തിരികെ പിടിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം വരെയുള്ള ശമ്പളം തിരിച്ചു പിടിക്കാനാണ് രാജ്ഭവന്റെ നീക്കം. ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ  ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ […]

No Picture
Keralam

സര്‍ക്കാരിന് മനംമാറ്റം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഉത്തരവ് മരവിപ്പിച്ചു

സംസ്ഥാനത്തെ  പൊതുമേഖലാ സ്ഥാപനങ്ങളില്‍  പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഇനി തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. ഇടത് യുവജനസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മനംമാറ്റം.  റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ […]

No Picture
Keralam

ലോക സുന്ദരി മത്സരത്തിൽ താരമായി ഇടുക്കിയിലെ 10 വയസുകാരി

ദുബായിൽ ജൂനിയർ മോഡൽ ഇന്റർനാഷണൽ നടത്തിയ ലോക സുന്ദരി മത്സരത്തിൽ ശ്രദ്ധ നേടി ഇടുക്കിക്കാരിയായ 10 വയസ്സുകാരി. ഉടുമ്പുംചോല സ്വദേശി ആദ്യ ആണ് പ്രിൻസസ് ഓഫ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടത്. വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള നീണ്ട പരിശീലനത്തിന് ഒടുവിലാണ് കിരീടനേട്ടം. ടിവി ഷോകളിൽ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും […]

No Picture
Keralam

ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല, നിയമപരം: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അപ്രീതിയുണ്ടാകാം. ബോധപൂര്‍വമായ നിയമലംഘനം ഉണ്ടായോ എന്ന് ചാന്‍സലര്‍ക്ക് പരിശോധിക്കാം. ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.  സെനറ്റ് അംഗങ്ങളെ […]

No Picture
Keralam

എഴുത്തച്ഛൻ പുരസ്ക്കാരം സേതുവിന്

മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്.  അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.  മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന  പാഠപുസ്‍തകമാണ് സേതുവെന്ന എഴുത്തകാരനെന്നാണ് ജൂറിയുടെ നിരീക്ഷണം. മന്ത്രി വി എന്‍ വാസവനാണ് പുരസ്‍കാര പ്രഖ്യാപനം നടത്തിയത്.  […]

No Picture
Keralam

അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ  പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ  അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് […]

No Picture
Keralam

വിദ്യാർത്ഥിനിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ

ചേർത്തല: സ്കൂളിലേക്ക് പോയ  വിദ്യാർത്ഥിനിയേയും യുവാവിനേയും  ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പുറത്ത്  ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിലാണ് യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണൻ (23) , ഇയാളുടെ വീടിനു സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് […]