Keralam

കുസാറ്റ് ദുരന്തം: ചികിത്സയില്‍ കഴിയുന്ന 2 പെൺകുട്ടികളുടെ നില ഗുരുതരം

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്. കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല […]

Keralam

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്‌ വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; റോബിന്‍ ബസിന് തിരിച്ചടിയായേക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും […]

Keralam

കണക്കുകൾ കൃത്യമായി നൽകിയതാണ്; കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ്: മുഖ്യമന്ത്രി

കോഴിക്കോട്: ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എ.ജി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ മേൽ സംസ്ഥാനത്തിന് യാതൊരു നിയന്ത്രണവുമില്ല. […]

Keralam

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ്, താമരശ്ശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. […]

Keralam

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി ഇ‍ഡി ക്ക് അനുമതി നല്‍കി. സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍  നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്. തോമസ് ഐസക്കിന് നേരത്തെ അയച്ച സമന്‍സില്‍ […]

Keralam

ശ്രീധന്യ കൺസ്ട്രക്ഷൻസിൽ റെയ്ഡ്: 360 കോടിയുടെ ക്രമക്കേട്; വിവരങ്ങൾ ഇഡിക്ക് കൈമാറും

ശ്രീധന്യ കൺസ്ട്രക്ഷനിൽ നിന്നും കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ  ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത  ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീധന്യ കൺസ്ട്രക്ഷൻ […]

Keralam

ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിൽ ഇട്ടുനൽകണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ധനകാര്യ കമ്മീഷൻ […]

Keralam

വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനവുമായി കെ എസ് ഇ ബി; 10,000 രൂപ വരെ ലഭിക്കാം

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കാണ് ബോർഡിന്റെ സമ്മാനം ലഭിക്കുക. ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. […]

Keralam

കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്; 24 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് മാർ ഇവാനിയോസ് പിടിച്ചെടുത്ത് കെഎസ്‌യു

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെ എസ് യു തിരിച്ചുപിടിച്ചു. മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലും യൂണിയൻ വിജയം കെഎസ് യുവിനാണ്. 14 […]

Keralam

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുത്: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. നവകേരള […]