Keralam

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതില്‍ വിരോധമെന്ന് എഫ്‌ഐആര്‍; 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം, കലാപശ്രമം, തടഞ്ഞുവെക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് […]

Keralam

ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല; സാദിഖലി ശിഹാബ് തങ്ങൾ

വയനാട്: മുസ്ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിൽ നിന്ന് പോകുന്നതിനേക്കാൾ ആയിരം ഇരട്ടി കാരണങ്ങൾ മുന്നണിയിൽ ഉറച്ചുനിൽക്കാനുണ്ട്. ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരിഞ്ച് […]

Keralam

കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ച് ഉത്തരവായി; കാക്കിയിലേക്ക് മടക്കം

കെഎസ്ആർടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് ഉത്തരവായി. കണ്ടക്ടർ, ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്സും കാക്കി ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർ കോട്ടും. യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും. പരിഷ്കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി […]

Keralam

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടര കിലോ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് രണ്ടര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ […]

Keralam

സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, […]

Keralam

റോബിൻ ഗിരീഷിന്റെ അഭിഭാഷകൻ ദിനേശ് മേനോൻ ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം മൂലം മരിച്ചു

ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ (57) അന്തരിച്ചു. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.   17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് ബാലചന്ദ്രമേനോൻ ചിത്രമായ ‘ശേഷം കാഴ്ച്ചയിൽ’ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് […]

Keralam

മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Keralam

നവകേരള സദസ് വേദിയിൽ ലീഗ് നേതാവ് എൻ കെ അബൂബക്കർ

രാഷ്ട്രീയ മുന്നണി സമവാക്യങ്ങൾ മാറിയേക്കുമെന്ന ചർച്ചകൾക്കിടയിൽ കേരള സർക്കാരിന്റെ നവകേരള പരിപാടിയുടെ വേദിയിൽ മുസ്ലിം ലീഗ് നേതാവ്. ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എൻ കെ അബൂബക്കറാണ് നവകേരള സദസ്സിന്റെ പ്രഭാത വിരുന്നിൽ പങ്കെടുക്കാനെത്തിയത്. നവകേരള സദസിന് ആശംസയറിയിച്ച അബൂബക്കർ, ലീഗിന്റെ പ്രതിനിധിയായിട്ടല്ല താനെത്തിയതെന്നും പറഞ്ഞിരുന്നു. മുസ്ലിം […]

Keralam

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം മാത്രം

തിരുവനന്തപുരം: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യം. ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായാണ് നൽകുന്നതെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ […]

Keralam

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ഐ.ടി വകുപ്പ് പ്രകാരം കുറ്റം ചുമത്തി; കേസ് പ്രത്യേകസംഘം അന്വേഷിക്കും

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസ് പ്രത്യേകസംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതേസമയം, കേസിൽ ഐ.ടി വകുപ്പ് പ്രകാരവും കുറ്റം ചുമത്തി. ഐ.ടി ആക്ട് 66സി ആണ് ചുമത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ […]