Keralam

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: കൊച്ചിയിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന പ്രധാനികൾ പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരെയാണ് ഹോട്ടലിൽ നിന്നു പിടികൂടിയത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ […]

Keralam

വ്യക്തിഗത പ്രശ്‌നങ്ങളുടെ പേരിലുള്ള കേസുകളില്‍ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സ്വകാര്യ വ്യക്തിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കേസിലകപ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് പല കേസുകളുണ്ടായിട്ടുണ്ടെങ്കിലും അത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാപ്പ (കേരള ആന്‌റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രവന്‍ഷന്‍ ആക്ട് -2007)ചുമത്തി ജയിലിലടക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. തിരുവല്ല പോലിസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ […]

Keralam

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ഫോറന്‍സിക് പരിശോധനാഫലം; പന്നിപ്പടക്കം കടിച്ചെന്ന് സംശയം

തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസുകാരി മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രിൽ മാസത്തിലായിരുന്നു സംഭവം. രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ […]

Keralam

സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മാധ്യമങ്ങൾക്ക് […]

Keralam

ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം; 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു. നവംബർ അഞ്ചിന് തിരൂർ പി സി പടി സ്വദേശിയായ അധ്യാപിക […]

Keralam

സ്‌കൂളില്‍ കയറി അതിക്രമം; അധ്യാപക ദമ്പതികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: നരിക്കുനി എരവത്തൂർ യുപി സ്കൂളിൽ അക്രമം നടത്തിയ സംഭവത്തിൽ അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ. മറ്റൊരു സ്കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപക സംഘടനയായ എസ് ടി യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയും എരവന്നൂർ യുപി സ്കൂളിലെ അധ്യാപിക സുപ്രീനയെയുമാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ മുഖത്തടിച്ചതിനാണ് സുപ്രീനയെ സസ്പെൻഡ് […]

Keralam

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ ‘കഴമ്പില്ല’; ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. […]

Keralam

കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി ശബരിമല ഇടത്താവളം; 30 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇടത്താവളം. ഇത് ആദ്യമായാണ് വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം ഒരുങ്ങുന്നത്. ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന ഫസിലിറ്റേഷൻ സെന്ററിൽ വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്ന തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കിയതായി സിയാൽ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് […]

Keralam

മണ്ഡല -മകരവിളക്ക് തീർത്ഥാടനം: നാളെ ശബരിമല നട തുറക്കും

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി നാളെ ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. ഇതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും പൂജ നടക്കും. വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരായിരിക്കും […]

Keralam

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു

വിനോദസഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് […]