Keralam

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു

വിനോദസഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് […]

Keralam

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഒക്ടോബർ മാസം നടന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് […]

Keralam

കുടുംബശ്രീ ജനകീയ ഹോട്ടല്‍ സബ്സിഡി കുടിശിക; 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി

തിരുവനന്തപുരം കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി നൽകാനുള്ള തുകയിൽ 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ധനവകുപ്പിൽ നിന്നു കുടുംബശ്രീക്കാണു തുക അനുവദിച്ചത്. ജനകീയ ഹോട്ടലുകൾക്കായി ഇതുവരെ 164.71 കോടി രൂപ അനുവദിച്ചു.  കേന്ദ്ര സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാനുള്ള വിഹിതം ചെലവഴിക്കുന്നതു സംബന്ധിച്ച […]

Keralam

ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ആഢംബര ബസ് വിമര്‍ശനം തള്ളി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസിൽ യാത്ര ചെയ്യുന്നത്. 21 മന്ത്രിമാരും എസ്കോർട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടും. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് […]

Keralam

ബസ്സുകളിലെ നിരീക്ഷണ ക്യാമറ: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സംസ്ഥാനത്തെ ബസ്സുകളിൽ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. സെപ്റ്റംബർ 30ന് അകം സംസ്ഥാനത്തെ ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും […]

Keralam

ടൂറിസം മേഖലയിലെ പുതിയ ചുവടുവയ്പ്‌; കേരളത്തിലെ ആദ്യത്തെ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന്

ടൂറിസം മേഖലയില്‍ പുതിയ ചുവടുവയ്പുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏത് സീസണിലും സന്ദര്‍ശിക്കാവുന്ന സ്ഥലമായി കേരളത്തിനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം […]

Keralam

കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

കളമശേരി സാമ്ര കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും. ഒക്‌ടോബർ 29 ന് നടന്ന സ്ഫോടനത്തിൽ അഞ്ചുപേരാണ് മരണമടഞ്ഞത്. […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.  തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് […]

Keralam

ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ […]

Keralam

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം […]