
‘ആഘോഷങ്ങൾക്കല്ല, പ്രധാന്യം നൽകേണ്ടത് മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്ക്’; കെഎസ്ആർടിസി വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കേരളീയം പരിപാടിയുടെ പേരിൽ കോടതിയലക്ഷ്യ ഹർജിയില്‍ ഹാജരാകാതിരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളീയം പോലുള്ള ആഘോഷങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടതെന്ന് കോടതി പറഞ്ഞു. ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബറിലെയും നവംബറിലെയും പെൻഷൻ ഈ മാസം 30നകം കൊടുത്തു തീർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. […]