
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഉൾഭാഗം പൂർണമായും കത്തി നശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ചെമ്പകമംഗലത്ത് വച്ചാണ് അപകടം. തീപിടുത്തതിൽ ബസിന്‍റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പുക പൊങ്ങുന്നതു കണ്ട് ഡ്രൈവർ ഉടൻ തന്നെ യാത്രക്കാരെയെല്ലാം ബസിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. […]