Keralam

കേരളത്തിന് ശുഭവാർത്ത! നാളെയും മറ്റന്നാളും കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല

അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്കകൾ പോലും ചില ജില്ലകളിൽ നിന്നും ഉയർന്നു വന്നിരുന്നു. എന്നാൽ കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിൽ […]

Keralam

ശക്തമായ മഴ; പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദേശം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതകളുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റിനു […]

Keralam

മണ്‍സൂണിന്റെ വരവറിയിച്ച് ഇടുക്കിയില്‍ പാതാള തവളയെത്തി

മണ്‍സൂണിന്റെ വരവറിയിച്ച് ഇടുക്കിയില്‍ പാതാള തവളയെത്തി. മേലെ ചിന്നാര്‍ സ്വദേശിയായ ജയ്‌മോന്റെ വീട്ടിലാണ് അപൂര്‍വയിനം പാതാള തവളയെത്തിയത്. വീട്ടിലെത്തിയ ‘അതിഥി’ അപൂര്‍വയിനം പാതാള തവളയാണെന്ന് ജയ്‌മോനും കുടുംബത്തിനും അറിയില്ലായിരുന്നു. കാഴ്ചയിലെ വ്യത്യസ്ത കണ്ട് വെറുതെ പിടിച്ചുവെച്ചു. ആളുകള്‍ അറിഞ്ഞും കേട്ടും തവളയെ കണ്ടപ്പോഴാണ് കഥ മാറുന്നത്. മറ്റ് തവളകളെ […]

Keralam

കനത്ത മഴ; പാംബ്ല, കല്ലാര്‍കുട്ടി, പഴശി ഡാമുകള്‍ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ, ഇടുക്കിയിൽ പാംബ്ല, മൂന്നാൽ ഹെഡ് വർക്സ്, കല്ലാർകുട്ടി, കണ്ണൂരിൽ പഴശി എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയത്. മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. […]

Keralam

ഒടുവില്‍ ഷീല സണ്ണിക്ക് നീതി; വ്യാജ ലഹരി കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ഒടുവില്‍ നീതി. ഷീലക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ  ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് […]

Keralam

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം. ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ […]

Keralam

കനത്ത മഴ: തിരുവല്ലയില്‍ പള്ളി ഇടിഞ്ഞ് വീണു

പത്തനംതിട്ട: കനത്തമഴയില്‍ പള്ളി ഇടിഞ്ഞ് വീണു. പത്തനംതിട്ട തിരുവല്ലയില്‍ നിരണത്തുള്ള സിഎസ്‌ഐ പള്ളിയാണ് പൂര്‍ണമായും ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. നൂറ് വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ തകര്‍ന്ന് വീണത്. പുലര്‍ച്ചെ ആളുകളാരും ഇല്ലാതിരുന്ന സമയത്താണ് സംഭവമെന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. […]

Keralam

കേട്ടുകേള്‍വിയില്ലാത്ത നടപടി; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ കേസിന്റെ പേരില്‍ ജീവനക്കാരുടെ വീടുകളില്‍ പോലീസ് നടത്തുന്ന റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പോലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം […]

Keralam

ഏകീകൃത സിവിൽ കോഡ്; ബിഷപ്പ് ആലഞ്ചേരിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത: സീറോ മലബാർ സഭ

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന വാർത്ത വ്യാജമാണെന്ന്  സീറോ മലബാർ സഭ. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും  ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ […]

Keralam

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്; രൂക്ഷ വിമർശനവുമായി കോടതി

നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്‍റെ  നീക്കം. മന്ത്രി വി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിലാണ് […]