Keralam

കനത്ത മഴ; എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം , കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.  കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, […]

Keralam

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപെടുത്തി

ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി. വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ […]

Keralam

സംസ്ഥാനത്ത് വീണ്ടും പനിമരണം; വാദ്യകലാകാരന്‍ അന്തരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് ശ്രീകുമാര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ […]

Keralam

നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന (22) ആണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. പതിനഞ്ചുദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു […]

Keralam

ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശൂർ കല്ലൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ബാബു (62) ആണ് മരിച്ചത്. ഭാര്യ ഗ്രൈസിന് (58) ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഞെട്ടി […]

Keralam

പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച ബന്ധു സുഭാഷ് അറസ്റ്റിൽ

പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതി സുഭാഷ് അറസ്റ്റിൽ. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി  രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി.  ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്. 

Keralam

സഹകരണ പെൻഷൻ പരിഷ്‌കരണം; പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു: വി എൻ വാസവൻ

സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ സ്വാശ്രയ പെൻഷൻ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിന് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് അംഗ സമിതിയെ നിയോഗിച്ചതായി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രൻ നായർ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെൻഷൻ ബോർഡ് […]

No Picture
Keralam

പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും

പാലക്കാട് പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കലില്‍ പൊലീസ് കേസെടുത്തു. വധൂവരന്മാരുടെ തലകൂട്ടിമുട്ടിച്ച സംഭവത്തിലാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തി. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് […]

Keralam

23 കുപ്പി ഗോവൻ മദ്യവുമായി വിമുക്തഭടൻ പിടിയിൽ

തിരുവല്ലയിൽ വിദേശ മദ്യവുമായി വിമുക്തഭടൻ പിടിയിൽ. കുറ്റൂർ സ്വദേശി സുരേഷ് കുമാറാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി. ആവശ്യക്കാർക്ക് സ്കൂട്ടറിലാണ് ഇയാൾ മദ്യമെത്തിച്ച് നൽകിയിരുന്നത്.

Keralam

തലസ്ഥാന വിവാദം; ഹൈബിയെ അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശന്‍: ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.