Keralam

വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി […]

Keralam

വ്യാജവാർത്താ കേസ്: ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

വ്യാജവാർത്തയുണ്ടാക്കി അധിക്ഷേപിച്ചുവെന്ന കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.  പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യ ഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ […]

Keralam

തെരുവുനായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവാവ് മരിച്ചു

എറണാകുളം കോതാട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് കണ്ടെയ്നറിന് അടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം […]

Keralam

നൂറ്റാണ്ടിലാദ്യം; കാലവർഷം ഇനിയും വൈകും

അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം. നൂറ്റാണ്ടിലാദ്യമായാണ് […]

Keralam

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് […]

Keralam

പ്രിയാ വർഗീസിന് ആശ്വാസം; റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് റദ്ദാക്കി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയാ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതോടെയാണ് പുനഃപരിശോധിയെന്ന ആവശ്യം റദ്ദാക്കിയത്. 

Keralam

അമ്മയ്ക്കെതിരെ മോശം പരാമർശം; കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി

കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി. മൂന്നരവയസ്സുള്ള മകന്റെ കസ്റ്റഡി പിതാവിനെ ഏൽപ്പിച്ച ആലപ്പുഴ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ തന്നിഷ്ട പ്രകാരം […]

Keralam

വ്യാജരേഖാ കേസ്: കെ വിദ്യ പൊലീസ് കസ്റ്റഡിയിൽ

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവു കെ.വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. […]

Keralam

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024 മേയിലേ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ. കപ്പല്‍ അടുക്കുന്നതിനുള്ള ബെര്‍ത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ 400 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഏറ്റവും വലിയ […]

Keralam

കേസിൽ നീതി കിട്ടുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

തിരുവല്ലയിൽ ജഡ്ജിയുടെ കാറിന് നേരെ ആക്രമണം. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് അടിച്ചു തകർത്തത്. ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. […]