Keralam

യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എ ഗ്രൂപ്പും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വി ഡി സതീശന്‍, കെ സുധാകരന്‍ പക്ഷങ്ങള്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയ എ ഐ ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചുപോരാടാനുള്ള മികച്ച […]

Keralam

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വരുത്താം. ഇതിനുശേഷമാകും ഒന്നാംഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.  വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച് ലിസ്റ്റ് പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം, […]

Keralam

പെർമിറ്റ് കഴിഞ്ഞ സ്വകാര്യ ബസുകൾക്കു പകരം 260 കെഎസ്ആർടിസി ബസുകൾ

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾക്ക് പകരമായി പുതിയ 260 ഓളം സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 140 കിലോമീറ്ററിലലധികം ദൂരം വന്നിരുന്ന 240 സ്വകാര്യ ബസുകൾ സൂപ്പർ ക്ലാസും, ഫാസ്റ്റ് പാസഞ്ചറും ക്രമേണ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുമായി നടത്തിയിരുന്ന പെർമിറ്റുകളുടെ സ്ഥാനത്താണ് മാർച്ച് മുതൽ പുതിയ സർവീസുകൾ […]

Keralam

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് വകുപ്പ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ  അറസ്റ്റ് ചെയ്തത്. സാധാരണയായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടികൂടുന്നത്  സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ആദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ […]

Keralam

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; വിശാഖിന്‍റെ അറസ്റ്റു തടയാതെ ഹൈക്കോടതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന വിശാഖിന്‍റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി. ആൾമാറാട്ടം നടത്തിയതിൽ ഉത്തരവാദി കോളെജ് പ്രിൻസിപ്പലാണെന്നാണ് വിശാഖ് കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് […]

Keralam

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു ക്രൈംബ്രാഞ്ച്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. […]

Keralam

കണ്ണൂരിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 കാരന്റെ ഖബറടക്കം ഇന്ന്

മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ ഖബറടക്കം ഇന്ന്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നിഹാലിനെ തെരുവ് നായ്ക്കൾ […]

Keralam

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ്: വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്ത് വിവരങ്ങൾ സമർപ്പിക്കണം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റാണ് നൽകേണ്ടത്. ഇത് സംബന്ധിച്ച സർക്കുലറും ഫോമുകളും സംസ്ഥാന […]

Keralam

വ്യാജരേഖാ കേസ്; മുൻകൂർ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍

എറണാകുളം മഹാരാജാസ് കോജേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ കെ വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും വ്യാജ രേഖ ചമച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അഗളി പോലീസ് […]

Keralam

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള പെരുമാറ്റച്ചട്ടം ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ […]