
കാലവർഷമെത്തി! അടുത്ത 24 മണിക്കൂറിൽ വ്യാപക മഴ
സംസ്ഥാനത്ത് കാലവർഷമെത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഇതേ തുടർന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെലോ അലർട്ടും ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടാണ് ഓറഞ്ച് അലർട്ട്. […]