Keralam

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലീംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് റെഷന്‍ വിതരണം മുടങ്ങിയത്. ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിർത്തിവയ്ക്കാന്‍ സർക്കാർ നിർദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സീഡിയടക്കമുള്ള തുകയുടേയും വിവരങ്ങൽ ബില്ലിൽ ഉൾപ്പടുത്തുന്നതിന്‍റെ ഭാഗമായുള്ള […]

Keralam

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് […]

Keralam

ഇനി വേനലവധി ഏപ്രിൽ 6 മുതൽ; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്. പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ […]

Keralam

അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞു; കു​രു​ന്നു​ക​ള്‍ ഇ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്കെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ 38 ല​ക്ഷം കു​ട്ടി​ക​ളെ​ത്തും. ര​ണ്ടാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളും ഉ​ള്‍പ്പ​ടെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷം ആ​കെ 42 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ സ്കൂ​ളി​ലെ​ത്തും. അ​റി​വി​ന്‍റെ […]

Keralam

എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ […]

No Picture
Keralam

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളുടെ പെട്ടികളിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈകോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള  കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ […]

No Picture
Keralam

നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; വർധിക്കുക യൂണിറ്റിന് 19 പൈസ

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉൾപ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി. നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. […]

Keralam

ഡോ. വന്ദനദാസിന്‍റേയും രജ്ഞിത്തിന്‍റേയും കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ചു

കൊട്ടാരക്കാരെ താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രജ്ഞിത്തിന്‍റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സഭ യോഗം. കോട്ടയം സ്വദേശിയായ വന്ദന ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ […]

Keralam

തെക്കൻ ജില്ലകളിൽ മ‍ഴ കനക്കും: ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ബുധനാഴ്ച മ‍ഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് സൂചന. ശനിയാഴ്ച്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലക‍ളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം […]

Keralam

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്നാട് ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ ഓടിക്കണമെന്നാണ് […]