Keralam

വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും 17കിലോ നാണയശേഖരവും

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർ‌ത്തിയായി. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു.  പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. […]

Keralam

മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; കെട്ടിടത്തിന് അംഗീകാരമില്ല: ബി സന്ധ്യ

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ബ്ലീച്ചിങ് പൗഡറിൽ വെള്ളം […]

Keralam

കലിയടങ്ങാതെ അരിക്കൊമ്പൻ; പിടികൂടി ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചെത്തി ഷെഡ് തകർത്തു

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്ത് തിരിച്ചെത്തി. പെരിയാറിലെ സീനിയറോട ഭാഗത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനപാലർക്കായി നിർമ്മിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു. തമിഴ്നാട് വനമേഖലാതിർത്തിയിൽ നിന്നും നാലു ദിവസം മുൻപാണ് അരിക്കൊമ്പൻ കേരളത്തിലേക്കെത്തിയത്. അതേസമയം, അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. […]

Keralam

അക്കാദമിക് മികവിനുള്ള ദേശീയ പുരസ്‌കാരം നേടി കുസാറ്റ്

ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)ൻ്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ഗവേഷണ പദ്ധതികളെ വിലയിരുത്തുന്ന 2020 ലെ അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരം കുസാറ്റ് കരസ്ഥമാക്കി. മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എന്‍ മധുസൂദനന്‍റെ നേതൃത്വത്തില്‍ ആറംഗ സംഘം ആണ് ഈ നേട്ടത്തിന് പിന്നില്‍. ഡി ആര്‍ […]

Keralam

എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; മലയോര മേഖലയിൽ മഴ കൂടുതൽ ശക്തമായേക്കും

സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അതേസമയം മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ […]

Keralam

ജനാഭിമുഖ കുർബാനയെ ചൊല്ലി വീണ്ടും തർക്കം; കുർബാന നടക്കുന്നതിനിടെ അൾത്താരയിൽ കയറി യുവാവിന്‍റെ അതിക്രമം

കൊച്ചി: എറണാകുളത്ത് കുർബാന നടന്നുകൊണ്ടിരിക്കെ പള്ളിയുടെ അൾത്താരയിൽ കയറി യുവാവിന്‍റെ അതിക്രമം. എറണാകുളം മൂഴിക്കുളത്ത് സെന്‍റ് മേരിസ് ഫെറോനാ പള്ളിയിലാണ് അൾത്താരയിൽ കയറി യുവാവ് അതിക്രമം നടത്തിയത്. രാവിലെയാണ് സംഭവം. വൈദികൻ കുർബാന അർപ്പിക്കുന്നതിനിടയിൽ അൽത്താരയിൽ അതിക്രമിച്ച് കയറി കുരിശ് ഉൾപ്പടെയുള്ളവ വലിച്ചെറിയുകയായിരുന്നു. തുടർന്ന് അക്രമിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കും ഇയാളിൽ […]

Keralam

പ്രതിഷേധ വേദിയിൽ എം.കെ മുനീർ കുഴഞ്ഞു വീണു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീർ മൈക്കിന് മുന്നിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മറ്റു നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. സി.പി. ജോൺ പ്രസംഗിച്ചതിനു […]

Keralam

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

തിരുവനന്തപുരം: നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. രണ്ടു വർഷത്തെ പ്രകടനം പറയുന്ന പിണറായി സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് […]

Keralam

ഒറ്റപ്പെട്ട അവസ്ഥയിൽ മുതിര്‍ന്ന പൗരന്മാരുടെ സഹായത്തിന് എല്‍ഡര്‍ലൈന്‍ പദ്ധതി

മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കുന്നതിനുമായി കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് എല്‍ഡര്‍ലൈന്‍. 14567 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയ സംവിധാനങ്ങളുടെ […]

Keralam

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് എല്ലാ വിഷയത്തിനും എ പ്ലസ്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. അമ്മയുമൊത്ത് ഓട്ടോയിൽ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. […]