Local

അതിരമ്പുഴ ശിശുദിനത്തോടനുബന്ധിച്ച് യുവദീപ്തി എസ് എം വൈ എം പ്രവർത്തകർ അങ്കണവാടി കുട്ടികൾക്ക്‌ മധുരം നൽകി

അതിരമ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ യുവജനസംഘടനയായ യുവദീപ്തി എസ് എം വൈ എം അംഗങ്ങൾ അതിരമ്പുഴയിലെ അങ്കണവാടികൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി. യൂണിറ്റ് ഡയറക്ടർ ആയ ഫാ. നവീൻ മാമ്മൂട്ടിലിന്റെ നേതൃത്വത്തിലാണ് മാറാമ്പ്, യൂണിവേഴ്സിറ്റി, മണ്ണാർകുന്ന് എന്നിവിടങ്ങളിലെ അംഗണവാടികളിൽ സന്ദർശനം നടത്തിയത്. അങ്കണവാടികളിലെ […]

Local

അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം)

അതിരമ്പുഴ: അതിരമ്പുഴ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് കേരളാ കോൺഗ്രസ് (എം ) മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.അതിരമ്പുഴ ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കുവാൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം ) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് […]

Local

പിടിച്ചത് സിപിഎമ്മിന്റെ പണം, പെന്‍ഷന്റെ മറവില്‍ കോളനികളില്‍ വിതരണം; പിന്നില്‍ എംആര്‍ മുരളിയെന്ന് അനില്‍ അക്കര

തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ […]

Local

കെ. സി. വൈ. എം. സംസ്ഥാന കലോത്സവം “ഉത്സവ്” 2024 പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാന്നാനം സ്വദേശിനി പൊന്നു രാജു മാത്യു

മാന്നാനം: കേരളത്തിലെ 32 രൂപതകളുടെയും യുവ കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കല മാമാങ്കം  കെ. സി. വൈ. എം. സംസ്ഥാന കലോത്സവം “ഉത്സവ്” 2024  പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊന്നു രാജു മാത്യു. മാന്നാനം പന്ത്രണ്ട് ശ്ലീഹാന്മാരുടെ പള്ളി ഇടവകാംഗമാണ് പൊന്നു രാജു […]

Local

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റൺ വെള്ളി മെഡൽ നേടി അതിരമ്പുഴ സ്വദേശിനി സാന്ദ്ര അൽഫോൻസാ തോമസ്

അതിരമ്പുഴ : സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റണിൽ വെള്ളി മെഡൽ നേടി സാന്ദ്ര അൽഫോൻസാ തോമസ് അതിരമ്പുഴയുടെ അഭിമാനമായി. ജൂനിയർ ഗേൾസ് ബാഡ്മിൻ്റൺ വിഭാഗത്തിലാണ് സാന്ദ്ര വെള്ളി മെഡൽ നേടിയത്. അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. അതിരമ്പുഴ പറയരുകുഴിയിൽ തോമസ് സെബാസ്റ്റ്യൻ്റെയും സോണിയ […]

Local

ഏറ്റുമാനൂരിൽ കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നു കണ്ടെത്തി

ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ നിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് […]

Local

ഏറ്റുമാനൂർ നീണ്ടൂരിൽ സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ സംഗമം സംഘടിപ്പിച്ചു

ഏറ്റുമാനൂർ : സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നീണ്ടൂരിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സിനിമാതാരവും സാമൂഹ്യപ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് അഡ്വ.കെ.എസ് അമ്പിളി അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സിപിഐഎം ഏറ്റുമാനൂർ […]

Local

സി പി ഐ (എം) ഏറ്റുമാനൂർ ഏരിയാ സമ്മേളനം നവംബർ 10 മുതൽ 14 വരെ ആർപ്പുക്കരയിൽ

ഏറ്റുമാനൂർ: സി പി ഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ഏറ്റുമാനൂർ ഏരിയാ സമ്മേളനം നവംബർ 10 മുതൽ 14 വരെ ആർപ്പുക്കരയിൽ നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, പതാക, കൊടിമരം, ദീപശിഖാ ജാഥകൾ, ഛായാചിത്ര പ്രയാണം, പ്രതിനിധി സമ്മേളനം, ചുവപ്പ് സേനാ മാർച്ച്, […]

Local

അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

അതിരമ്പുഴ :അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിരമ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ, സർവീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത‌ കേസിലാണ് പ്രതികളായ 5 പേരെ […]

Local

കാരിത്താസ് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ഏറ്റുമാനൂർ: കാരിത്താസ് ആശുപത്രിക്ക് സമീപം എം.സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം. 101 കവല സ്വദേശി തങ്കപ്പനാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാരിത്താസിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ നിന്നും മണ്ണുമായി റോഡിലേക്ക് ഇറങ്ങിയ ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയും […]