Local

ഏറ്റുമാനൂർ – പൂഞ്ഞാർ റോഡിൽ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന് സമീപം കലുങ്കിൻറെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 22/10/2024 മുതൽ ഈ റോഡിൽകൂടി ഉള്ള വാഹനഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Local

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ആലോചന യോഗം ചേർന്നു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആലോചിക്കാനായി ഇന്ന് യോഗം ചേർന്നു. ദേവസ്വം ബോർഡ് പ്രസിഡണ്ട് , ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വരുന്ന 25 വർഷത്തേക്കുള്ള നവീകരണങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആലോചിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാസ്റ്റർ പ്ലാൻ ഉടൻ […]

Local

അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം: രണ്ട് കടകൾ അടിച്ചു തകർത്തു, ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ തലവൻ അച്ചു സന്തോഷിന്റെ കൂട്ടാളികൾ

അതിരമ്പുഴ :അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് കടകൾ അക്രമി സംഘം അടിച്ചു തകർത്തു. മൊബൈൽ ഷോപ്പിൽ സാധനങ്ങളുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് അക്രമി സംഘം കട അടക്കം തല്ലിത്തകർക്കുന്ന സാഹചര്യം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ സ്ഥാപനങ്ങളിലെ ജീവനക്കാരായ അമൽ, യദു എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Local

സിബിഎസ്ഇ സഹോദയ കലോത്സവം; 
ചാവറ പബ്ലിക്‌ സ്‌കൂളിന് ഓവറോള്‍കിരീടം

മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യാഗുരുകുലം പബ്ലിക്‌ സ്‌കൂളിൽ നടന്ന സിബിഎസ്ഇ സഹോദയ കലോത്സവത്തിൽ പാലാ ചാവറ പബ്ലിക് സ്‌കൂൾ 875 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 792 പോയിന്റ് നേടി കോട്ടയം ലൂർദ്ദ്പബ്ലിക് സ്‌കൂൾആൻഡ് ജൂനിയർകോളേജ് രണ്ടാസ്ഥാനവും 740 പോയിന്റോടെ കളത്തിപ്പടി മരിയൻസിനിയർസ്‌കൂൾ മൂന്നാംസ്ഥാനവും നേടി. പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിർ […]

Local

ഗാന്ധിനഗർ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും നൽകി.കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡൻറ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സജു […]

Local

മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13 മുതല്‍ 17 വരെ

മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ മാന്നാനം ആശ്രമ ദൈവാലയത്തില്‍ നവംബര്‍ 13 മുതല്‍ 17 വരെ മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. കണ്‍വന്‍ഷന് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി […]

Local

അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന്  നാളെ കൊടിയേറും

 അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് നാളെ കൊടിയേറും. വികാരി ഫാ. സോണി തെക്കുമുറിയിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ തൈക്കളം, […]

Local

ഏറ്റുമാനൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ഏറ്റുമാനൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ഏറ്റുമാനൂർ കാട്ടാത്തി ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ ഡെൽവിൻ ജോസഫ് (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ […]

Local

കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുമെന്ന് മന്ത്രി വാസവൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കുന്നതിന് ഒന്നര കോടി രൂപ 2023-24 വർഷത്തെ നിയോജകമണ്ഡല ആസ്തി […]

Local

അതിരമ്പുഴ ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രം തരം താഴ്ത്തിയതിൽ പ്രതിക്ഷേധിച്ച്‌ അതിരമ്പുഴയിലെ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ

അതിരമ്പുഴ: അതിരമ്പുഴ ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രം തരം താഴ്ത്തിയതിൽ പ്രതിക്ഷേധിച്ച്‌ അതിരമ്പുഴയിലെ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ കോട്ടയം ജില്ലാപഞ്ചായത്തു അംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ധർണ സമരത്തെ അഭിസംബോധന ചെയ്തു ബ്ലോക്കു പഞ്ചായത്ത്‌ അംഗം അന്നമ്മ […]