Local

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70) നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണനിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ […]

Local

അതിരമ്പുഴ സെൻറ്‌ . അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു

അതിരമ്പുഴ : “വിളർച്ചയില്ലാതെ വളരാം” എന്ന തീം അടിസ്ഥാനമാക്കി അതിരമ്പുഴ സെന്റ്. അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു . “പോഷൺ മാ” ആചരണത്തോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൊതിയൂറുന്നതും അന്യംനിന്നുപോയതുമായ രുചിയേറും വിഭവങ്ങളാണ് കുട്ടികൾക്ക് ആസ്വദിക്കുന്നതിനായി ഭക്ഷ്യമേളയിൽ ഒരുക്കിയിരുന്നത്.  എന്താണ് അനീമിയ, രോഗ ലക്ഷണങ്ങൾ, […]

Local

മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ്രോഗ നിർണ്ണയക്യാമ്പ്

മാന്നാനം: മാന്നാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ജീവിത ശൈലി, വൃക്ക, ഹൃദ് രോഗ നിർണ്ണയക്യാമ്പ്  സെപ്തംബർ 27 ന് രാവിലെ 7.00 മുതൽ മാന്നാനം ലയൺസ് ക്ലബ് ഹാളിൽ നടക്കും. മാന്നാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മാന്നാനം ലയൺസ് […]

Local

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായ വിതരണവും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ 147 വൃക്കരോഗികൾക്കാണ് സഹായവിതരണം നടത്തിയത്. കോട്ടയം എം പി അഡ്വ. കെ […]

Local

കുട്ടികളുടെ ആശുപത്രിയിൽ ഗുരുതര അണുബാധ കണ്ടെത്തുന്നതിന് നൂതന സംവിധാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായ അണുബാധയുള്ള കുട്ടികളുടെ ശരീര ശ്രവങ്ങളിലെ അണുക്കളെ കണ്ടുപിടിക്കാനുള്ള നൂതന സംവിധാനം ഒരുങ്ങുന്നു. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്ടി സീമിയ തുടങ്ങിയ അസുഖബാധിതരായ കുട്ടുകൾക്ക് രണ്ടുമണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാനുള്ള നൂതന സംവിധാനമായ മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ സെപ്തംബർ 28ന് […]

Local

എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്

അതിരമ്പുഴ:  എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും. ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ്, പ്ലസ്‌, ഐടിഐ, ഡിപ്ലോമ, […]

Local

പിതാവിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം: അതിരമ്പുഴ സ്വദേശിയായ യുവാവിന് നേരെ പെപ്പെർ സ്പ്രേ ആക്രമണം; കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

അതിരമ്പുഴ : വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് ഞരളിക്കോട്ടിൽ വീട്ടിൽ അമൽ സെബാസ്റ്റ്യൻ (27), അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഇർഫാൻ ഇസ്മയിൽ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ […]

Local

കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജംഗ്ഷനിൽ ഒരുക്കിയ റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും

ഏറ്റുമാനൂർ: കാരിത്താസ് ഹോസ്പിറ്റൽ പട്ടിത്താനം ജംഗ്ഷനിൽ ഒരുക്കിയ റൗണ്ടാന ചെവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും. ചെവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനാകും. എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് […]

Local

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് റോങ്ക്ളിൻ ജോൺ കുഴിക്കാട്ടിൽ അന്തരിച്ചു

കാണക്കാരി : കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ  പ്രസിഡന്റ് റോങ്ക്ളിൻ ജോൺ കുഴിക്കാട്ടിൽ അന്തരിച്ചു. മൃതസംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കാണക്കാരി പള്ളിപ്പടിലുള്ള സഹോദരൻറെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പട്ടിത്താനം രത്നഗിരി സെൻ്റ് തോമസ്  പള്ളി സെമിത്തേരിയിൽ.

Local

സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തും

സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ […]