Local

ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം വിട്ടു 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. കട്ടപ്പന സ്വദേശി ജിതിനാണ് മരിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ […]

Local

അതിരമ്പുഴ സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി,ഫാ അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. എബ്രാഹം […]

District News

മാതൃവേദി-പിത്യവേദി കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ ദമ്പതീ സംഗമം നടത്തി

മാന്നാനം: മാതൃവേദി-പിത്യവേദി കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ മാന്നാനം സെൻ്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ വച്ച് ദമ്പതി സംഗമം നടത്തി. പിത്യവേദി ഫൊറോനാ പ്രസിഡൻ്റ് ഷൈജു തോമസിൻ്റെ അധ്യക്ഷതയിൽ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ.കുര്യൻ പാലങ്ങാടി മുഖ്യ പ്രഭാഷണം […]

District News

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് […]

Local

അതിരമ്പുഴ മറ്റം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി

അതിരമ്പുഴ: അതിരമ്പുഴ മറ്റം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ശനിയാഴ്ച സണ്ണി ചിറയിലിന്റെ ഭവനാങ്കണത്തിൽ നടന്ന ആഘോഷങ്ങൾ സഹകരണ, തുറുമുഖ, ദേവസം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ ജില്ല ചാമ്പ്യൻ ജോമേഷ്, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ […]

Local

കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി

കോട്ടയ്ക്കുപുറം : കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് വികാരി തോമസ് തെക്കുംമുറിയിൽ കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ. മാത്യു കാവനാട്ട് , ഡീക്കൻ മാത്യു കളരിപ്പറമ്പിൽ, കൈക്കാരന്മാരായ രാജേഷ് ഇരുമ്പൂട്ടിയേൽ, മത്തായി തുമ്പക്കര പൊന്നാകുഴി, കുര്യൻ വട്ടമല എന്നിവർ നേതൃത്വം നൽകി.

District News

കുടമാളൂർ സ്കൂളിൽ കോമ്പോസിറ്റ് ലാബ് ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു

കുടമാളൂർ. കുടമാളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്‌ വിനിയോഗിച്ചു നവീകരിച്ച കോമ്പോസിറ്റ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ സുജിത് എസ്. നായർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു […]

District News

സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ മാന്നാനത്ത് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും

കോട്ടയം: ഓണ വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിൽ നിന്നും പൊതുജനത്തിന് ആശ്വാസം നൽകുന്നതിനായി കേരള സർക്കാരും സഹകരണ വകുപ്പും ചേർന്ന് കൺസ്യൂമർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ നടക്കും. മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 3.30ന് സഹകരണ വകുപ്പ് […]

Local

അതിരമ്പുഴ പള്ളി മുറ്റത്ത് തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴ പള്ളിയിൽ ടൈൽ പണിക്കായി എത്തിയ ചങ്ങനാശ്ശേരി സ്വദേശിയായ ബിജുവിനെ ആക്രമിച്ച് കുപ്പിച്ചിൽ ഉപയോഗിച്ച് തലയിൽ മാരകമായി പരിക്കേൽപ്പിച്ച പ്രതി അതിരമ്പുഴ, നാൽപ്പാത്തിമല, വടക്കേത്തു പറമ്പിൽ വീട്ടിൽ മനോജ് മകൻ 21 വയസ്സുള്ള ആദർശ് മനോജിനെയാണ് ഏറ്റുമാനൂർ ഐപി എസ്എച്ച്ഒ  അൻസൽ എ എസ്,എസ്.ഐ. അഖിൽദേവ് എ […]

Local

മാന്നാനം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഏറ്റുമാനൂർ: സാങ്കേതിക പ്രശ്നം മൂലം നിർമ്മാണം മുടങ്ങിയ മാന്നാനം പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു ജി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. […]