Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ സമാപിച്ചു; വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയിറങ്ങി. വൈകുന്നേരം 4.15 ന് ഫാ. നവീൻ മാമ്മൂട്ടിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് നടന്ന പ്രദിക്ഷണത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയിറക്കു കർമ്മം നിർവഹിച്ചു.   […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  ശനിയാഴ്ച വൈകിട്ട് 5 ന് വി.കുർബാന ഉണ്ടായിരിക്കും.  ആഘോഷമായ തിരുനാൾ കുർബാന ഞായറാഴ്ച വൈകിട്ട് 4.15 ന് നടക്കും. തുടർന്ന് […]

Local

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കാണക്കാരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണക്കാരി ജം​ഗ്ഷൻ […]

Local

സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു: വീഡിയോ

അതിരമ്പുഴ : സി ഐ റ്റി യു പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.അതിരമ്പുഴ മൈതാനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചന്തക്കവലയിൽ സമാപിച്ച മെയ് ദിന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് ചന്തക്കവലയിൽ നടന്ന പൊതുസമ്മേളനം സിഐറ്റിയു ജില്ലാ വൈസ് […]

Local

ആർപ്പൂക്കര സ്വദേശിയായ വിധുൻ വി നായർ സംവിധാനം ചെയ്ത “ഘട്ടം” ബെൽഗ്രേഡ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ശ്രദ്ധേയമായ നേട്ടത്തിൽ, “ഘട്ടം” എന്ന മലയാളം ഹ്രസ്വചിത്രം. സെർബിയയിൽ നടക്കുന്ന പ്രശസ്‌തമായ ബെൽഗ്രേഡ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള ഔദ്യോഗിക നാമനിർദ്ദേശം നേടി. കോട്ടയം ആർപ്പൂക്കര സ്വദേശിയായ നവാഗത സംവിധായകൻ വിധുൻ വി നായർ സംവിധാനം ചെയ്ത ഈ ചിത്രം, അതിൻ്റെ ശ്രദ്ധേയമായ ആഖ്യാനത്തിനും വിദഗ്ദ്ധമായ […]

Local

അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ്: മെയ് 2 ന് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ് പ്രവർത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ മെയ് രണ്ടാം തീയതി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേയ്ക്ക് തിരിഞ്ഞു പാറോലിക്കൽ […]

Local

അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ വാർഷികവും കുടുംബസംഗമവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ  വാർഷികവും കുടുംബസംഗമവും 2024-2025 വർഷത്തേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സണ്ണി ചിറയലിൻ്റെ ഭവനാങ്കണത്തിൽ നടന്നു.  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്  റൈസ് ബീഗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി […]

Local

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം

ഏറ്റുമാനൂർ : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. റബർ വേസ്റ്റിനു പിടിച്ച തീ ആസ്പറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും പോലീസും സ്ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം; ‘ഒന്നിച്ച് ഒന്നായ്’ നാളെ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 2400 ഓളം കുടുംബങ്ങളിലെ അംഗങ്ങൾ എല്ലാവരും ഒന്നുചേരുന്ന ഇടവക ദിനം  ‘ഒന്നിച്ച് ഒന്നായ്’ അതിരമ്പുഴ സെന്റ്. സെബാസ്റ്റ്യൻ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ നടക്കും. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം കർദിനാൾ മാർ […]