Local

ക്യാൻ കോട്ടയം; മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് അതിരമ്പുഴയിൽ സംഘടിപ്പിച്ചു

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്യാൻ കോട്ടയം സമഗ്ര വനിത ക്യാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന […]

Local

നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി

ഏറ്റുമാനൂര്‍: നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂ‍ർ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അര്‍ധരാത്രിയില്‍ ടെറസിനു മുകളില്‍ ബൂട്ട് ഇട്ട് ചവിട്ടുന്ന ശബ്ദം ഉണ്ടാക്കുക, വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കി കളയുക, വീടിന്റെ മേല്‍ക്കൂരയിലേക്ക് കല്ലെറിയല്‍ […]

No Picture
Local

മഹാത്മാ ഗാന്ധി സർവകലാശാലാശാലയ്ക്ക് നാക് എ++ ഗ്രേഡ്

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ++ ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ് എം.ജി സർവകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിൻറെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നാലാം സൈക്കിളിൽ എ++ ഗ്രേഡ് […]

Local

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പ്രൊഫസർ ഡോ. ബിജു ലക്ഷ്മണൻ അന്തരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. ബിജു ലക്ഷ്മണൻ (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഗാന്ധിയന്‍ സ്റ്റഡീസ്, മനുഷ്യാവകാശം, വികസന ബദലുകള്‍, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങളില്‍ […]

Local

കോട്ടയ്ക്കുപുറം അനുഗ്രഹ സ്പെഷ്യൽ സ്ക്കൂളിൻ്റെ 33-ാം വാർഷികവും അനുമോദന സമ്മേളനവും അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: ഭിന്നശേഷിക്കാരെ സമുഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോട്ടയ്ക്കുപുറം അനുഗ്രഹ സ്പെഷ്യൽ സ്ക്കൂളിൻ്റെ 33-ാം വാർഷികവും അനുമോദന സമ്മേളനവും നടത്തി. അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി ഹോളി ക്യൂൻസ് പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സി. ലിസ കുര്യൻ സി എം സി […]

No Picture
Local

എം ജി യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ പരീക്ഷ ഫലം പ്രസിദ്ധികരിച്ചു

കോട്ടയം: കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ […]

Local

തോമസ് ചാഴികാടന്റെ ഇടപെടൽ; ബി പി സി എൽ കോട്ടയം മെഡിക്കൽ കോളേജിന് 5 അത്യാധുനിക വെന്റിലേറ്റർ നൽകി

ഏറ്റുമാനൂർ : തോമസ് ചാഴികാടന്റെ ഇടപെടലിന്റെ ഫലമായി ഭാരത് പെട്രോളിയം കോർപറേഷൻ  തങ്ങളുടെ സി എസ് ആർ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിന്  അഞ്ച് വെന്റിലേറ്ററുകൾ കൈമാറി.  ഭാരത് പെട്രോളിയത്തിന്റെ സി. എസ്. ആർ. ഫണ്ടിൽ നിന്നും ലഭിച്ച വെന്റിലേറ്ററുകൾ തോമസ് ചാഴിക്കാടൻ എം.പി. യാണ് ആശുപത്രിക്ക് […]

Local

അതിരമ്പുഴയിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്

അതിരമ്പുഴ: ഒരു വർഷത്തിലേറെയായി അതിരമ്പുഴയിലെ വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്. നോട്ടീസ് കണ്ട് ഞെട്ടി ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 26നു രാഹുലിൻ്റെ വാഹനത്തിൻ്റെ അതേ നമ്പറുള്ള ബൈക്ക് തമിഴ്നാട്ടിലെ […]

Local

ആനമല – കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണത്തിന് തുടക്കമായി

ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെയും കാണക്കാരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആനമല – കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണോദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവഹിച്ചു . 65 വർഷത്തിലധികം പഴക്കമുളള പാലം വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡിലൂടെയും, കാണക്കാരി ഗ്രാമ പഞ്ചായത്ത് […]

Local

കോട്ടയം മെഡിക്കൽ കോളജിൽ ഭൂഗർഭ പാതയുടെ നിർമാണാദ്ഘാടനം നിർവഹിച്ചു; വിഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.  മൂന്നു മാസം കൊണ്ടു തന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാർ അറിയിച്ചുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആധുനിക […]