Local

ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി

അതിരമ്പുഴ: കേരള സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും, സപ്ലൈകോയിലൂടെ ലഭിച്ചിരുന്ന സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിലും അതിരമ്പുഴ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാകാത്തതിലും, വിലക്കയറ്റത്തിലും, പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പിൽ പഷ്ണി സമരം നടത്തി. സപ്ലൈകോ ഔട്ട്ലെറ്റുകൾ സംരക്ഷിക്കുക,സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, സർക്കാർ […]

Local

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുഴുവൻ സീറ്റിലും വിജയം

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്വല വിജയം. മുഴുവൻ സീറ്റിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻപൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാർത്ഥികളും ലഭിച്ച വോട്ടുകളും: തോമസ് കുട്ടി ജോ പതിയിൽ പ്ലാച്ചേരിയിൽ (2092), ജനാർദ്ദനൻ എ കെ, അമ്പാടൻ(2012),സന്തോഷ് കെ ആർ,കുറ്റിപറിച്ചേൽ (1956),മത്തായി വി […]

Local

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന ദർശനം 18ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് കൊടിയേറ്റ് കർമം നടന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവഹിച്ചു. എട്ടാം ഉത്സവദിനമായ ഫെബ്രുവരി […]

Local

അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് നടന്ന വി. കുർബാനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ പൊതു ഒപ്പീസിനും വെഞ്ചിരിപ്പിനും റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനകളിൽ പങ്കെടുത്തു. […]

Local

ചങ്ങനാശ്ശേരി അതിരുപതാ ബൈബിൾ കൺവെൻഷന് മുന്നോടിയായുള്ള അതിരമ്പുഴ ഫൊറോനായിലെ ഒരുക്ക കൺവെൻഷൻ ഞായറാഴ്ച

അതിരമ്പുഴ: റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 25-ാമത് ചങ്ങനാശ്ശേരി അതിരുപതാ ബൈബിൾ കൺവെൻഷന് മുന്നോടിയായുള്ള അതിരമ്പുഴ ഫൊറോനായിലെ ഒരുക്ക കൺവെൻഷൻ ഞായറാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 2:30 മുതൽ 4:30 വരെ അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.  

Local

അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ കിയോസ്ക് രൂപീകരിച്ചു

അതിരമ്പുഴ: കുടുംബശ്രീ സി.ഡി.എസി.ൽ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മിഷൻ ‘നേച്ചർസ് ഫ്രഷ്’  എന്ന പേരിൽ അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വെജിറ്റബിൾ കിയോസ്ക് രൂപീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും, മറ്റ് സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ കിയോസ്കിൽ നിന്നും ലഭ്യമാണ്. […]

Local

അതിരമ്പുഴ തിരുനാൾ; എട്ടാമിടം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ എട്ടാമിടം ആചാരണത്തോടെ സമാപിക്കും.  വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  രാവിലെ 5.45 , 7. 30 , 9 ,11  ഉച്ചകഴിഞ്ഞ് 2 നും 3.30 നും വിശുദ്ധ […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ. വി. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. […]

Local

വാഹനങ്ങൾക്ക്‌ വൈദ്യുതി: സാങ്കേതികവിദ്യയുമായി എംജി സർവകലാശാല

അതിരമ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽനിന്ന്‌ ഊർജം ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കി എംജി സർവകലാശാല. നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജി, പോളിമർ സയൻസ്‌, സ്‌കൂൾ ഓഫ്‌ എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌. വാഹനത്തിലെ ലൈറ്റുകളും മറ്റും പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ടയറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാൻ കഴിയും. […]

Local

തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ മതിലിൽ യുഡിഎഫ് വെള്ളയടിച്ചു; ഏറ്റുമാനൂരിൽ തര്‍ക്കം

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകർ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളയടിച്ച മതിലിൽ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്തെ മതിലിലാണ് പ്രചാരണ വാചകം എഴുതിയത്.  തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് ജോസഫ് ഗ്രൂപ്പുകാർ […]