വിളപ്പിൽശാലയിലെ ചികിത്സാ നിഷേധം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് സർക്കാർ; മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സ നിഷേധം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ആരോഗ്യ വകുപ്പിലെ വീഴ്ചകളും, പരിമിതികളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. […]
