Keralam

ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/04/2025) രാത്രി 11.30 വരെ 0.5 മുതല്‍ […]

District News

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്. പ്രതി റെയില്‍വേ സ്റ്റേഷന് സമീപം ലോഡ്ജില്‍ താമസിച്ചതായി കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ലോഡ്ജില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി വൈരാഗ്യം തീര്‍ത്തതാണ് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന […]

India

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് വിവരം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല […]

India

പഹല്‍ഗാം ഭീകരാക്രമണം: 27 സഞ്ചാരികള്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി.  മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് […]

District News

സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടി പാലാ സ്വദേശി

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസ്. പാല പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് […]

India

‘പാര്‍ലമെന്റാണ് പരമോന്നതം; അതിന് മുകളില്‍ ഒന്നുമില്ല’; ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റാണ് പരമോന്നതമെന്നും ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയോട് 1977ല്‍ കണക്ക് ചോദിക്കപ്പെട്ടു. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു സംശയവും […]

Keralam

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങൽ കോടതിയിലും സമാനമായ ഭീഷണികൾ […]

India

കുടുംബവുമായി സംസാരിക്കണം; കോടതിയിൽ അപേക്ഷ സമർപ്പിച്ച് തഹാവൂർ റാണ

കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ. അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. റാണയുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതി എൻഐഎക്ക് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 23 ന് കോടതി പരിഗണിക്കും. മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് തഹാവൂർ […]

Keralam

ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റ്, ഹോട്ടലില്‍ ഷൈന്‍ വിദേശമലയാളിയായ വനിതയെ കണ്ടു, അന്വേഷണം

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തനിക്ക് രണ്ട് […]

Keralam

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ […]