Keralam

വീടുകൾ ഉടൻ കൈമാറും; മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഒന്നാം ഘട്ടത്തിൽ കൈമാറാൻ തീരുമാനിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു വരികയാണ്. അടിയന്തരമായി അതിന്‍റെ എല്ലാ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകള്‍ നിശ്ചിത സമയത്തിനകം തന്നെ കൈമാറാനാകണമെന്ന് മുഖ്യന്ത്രി പറഞ്ഞു. […]

Keralam

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൻ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം’; രാഷ്ട്രപതിക്ക് നിവേദനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാർ ആണ് നിവേദനം നൽകിയത്. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന […]

Keralam

‘കിറ്റെക്‌സിന്റെ ഇടപാടുകള്‍ സുതാര്യം; ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കി’; സാബു എം ജേക്കബ്

എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നില്‍ ഇഡി ഭീഷണിയെന്ന ആരോപണം തള്ളി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. കിറ്റെക്‌സിന്റെ ഇടപാടുകള്‍ എല്ലാം സുതാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കി. നിയമലംഘനം തെളിഞ്ഞാല്‍ സ്ഥാപനം എഴുതിതരാം. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും സാബു എം.ജേക്കബ് […]

Keralam

‘ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ കർഷകർക്ക് വലിയ ദോഷമുണ്ടാകും, ഗുണം ലഭിക്കുക സമ്പന്നർക്കും അതിസമ്പന്നർക്കും’; എം എ ബേബി

ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ കാർഷിക മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് CPIM ജനറൽ സെക്രട്ടറി എം എ ബേബി. സമ്പന്നർക്കും അതിസമ്പന്നർക്കുമാകും ഗുണം ലഭിക്കുക. കർഷകർക്ക് വലിയ ദോഷമുണ്ടാകും. യൂറോപ്പിന്റെ കാർഷിക മേഖലയെ വലിയതോതിൽ സംരക്ഷിച്ചു കൊണ്ടാണ് കരാർ. ഇന്തോ- യൂറോപ്യൻ യൂണിയൻ- മിഡിൽ ഈസ്റ്റ് ഇടനാഴി […]

Keralam

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി. നിരന്തരം […]

Keralam

സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കുറ്റപത്രം നൽകിയാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം, എ.പത്മകുമാറിനെതിരെയുള്ള തെളിവ് […]

District News

സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ; നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശനം

സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഇന്ന് വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു. തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു തിയഡോഷ്യസ് മെത്രാപ്പോലെത്തയെ മറിയ ഉമ്മൻ നേരിൽ കണ്ടത്. ഇന്നലെ […]

Keralam

വോട്ടുപെട്ടിയിലേക്കൊരു ബജറ്റ് പെട്ടി; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സ്പെഷ്യൽ ബജറ്റിന്റെ ചേരുവയെന്താകും?

ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള തുറുപ്പുചീട്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. […]

India

‘പുതുയുഗത്തിന് തുടക്കം’; നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളാണ് ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നത്. രണ്ട് […]

Keralam

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എടാ പോടാ പദപ്രയോഗം നടത്തി. സതീശൻ്റേത് തരംതാണ പദപ്രയോഗം. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തത്. അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. സമുദായ സംഘടന നേതാക്കളൾക്കെതിരെ പോലും അഹങ്കാരത്തിലും നിഷേധത്തിലുമുള്ള പ്രതികരണമാണ് സതീശൻ […]